നിര്ണായക മത്സരത്തില് അര്ജന്റീനക്ക് സമനില

ലിമ: അര്ജന്റീനനയുടെ ലോകകപ്പ് മോഹങ്ങള്ക്ക് വീണ്ടും തിരിച്ചടി. പെറുവുമായി നടന്ന യോഗ്യതാ മത്സരത്തില് ടീമിന് ഗോള് വിജയിക്കാനായില്ല. അതേ സമയം അര്ജന്റീനയുടെ ഒരു പോയന്റ് പിറകിലുണ്ടായിരുന്ന ചിലി ഇക്വാഡോറിനെതിരെ 2-1 ന് വിജിയിച്ച് പട്ടികയില് മൂന്നാം സ്ഥാനത്തെത്തി.
നിര്ണായക മത്സരത്തില് വിജയിക്കാനാവാതെ അര്ജന്റീന പോയന്റ് പട്ടികയില് ആറാം സ്ഥാനത്താണുള്ളത്. പെറു അഞ്ചാം സ്ഥാനത്തും. നാലു ടീമുകള്ക്കാണ് ലോകകപ്പിന് നേരിട്ട് യോഗ്യത ലഭിക്കുക. അഞ്ചാം സ്ഥാനക്കാര്ക്ക് പ്ലേ ഓഫിലൂടെയും യോഗ്യത നേടാം. 17 മത്സരത്തില് നിന്നും പെറുവിനും അര്ജന്റീനക്കും 25 പോയന്റ് വീതമാണെങ്കിലും ഗോള് ശരാശരയില് പെറു മുന്നിലാണ്.
ബ്രസീല് ഇതിനോടകം യോഗ്യത നേടിയിട്ടുണ്ട്. 28 പോയന്റുള്ള യുറഗ്വയാണ് പോയന്റ് നിലയില് രണ്ടാമതുള്ളത്. ഇക്വാഡോറുമായാണ് അര്ജന്റീനയുടെ അടുത്ത മത്സരം.
RECENT NEWS

പരപ്പനങ്ങാടിയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് അപകടം, ഓട്ടോ ഡ്രൈവർ മരിച്ചു
പരപ്പനങ്ങാടി: പരപ്പനങ്ങാടിയില് ബസ്സും ഓട്ടോയും കൂട്ടി ഇടിച്ച് ഉണ്ടായ അപകടത്തില് ഗുരുതര പരിക്കുകളോടെ ആശുപത്രിയില് പ്രവേശിപ്പിച്ച ഓട്ടോ ഡ്രൈവര് മരിച്ചു. ചെട്ടിപ്പടി ആലുങ്ങല് ബീച്ച് അയ്യപ്പന്കാവ് പടിഞ്ഞാറ് താമസിക്കുന്ന സൈതലവി (ചെറിയ ബാവ [...]