ബിബിന്‍ വധം: വീണ്ടും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ബിബിന്‍ വധം: വീണ്ടും പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

തിരൂര്‍ :ആര്‍.എസ്.എസ്.തൃപ്രങ്ങോട് മണ്ഡലം ശാരീരിക് ശിക്ഷണ്‍ പ്രമുഖ് ബിബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ കൃത്യത്തില്‍ നേരിട്ടു പങ്കെടുത്ത പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകനെ കോഴിക്കോട്ടുവച്ച് പോലീസ് അറസ്റ്റ് ചെയ്തു. പൊന്നാനി സ്വദേശിയായ ഇയാളുടെ പേരുവിവരം വെളിപ്പെടുത്താന്‍ പോലീസ് തയ്യാറായിട്ടില്ല. കേസില്‍ അഞ്ചാം പ്രതിയാണ് അറസ്റ്റിലായ പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകന്‍ .

ഇതോടെ കേസില്‍ ഒരു വനിത ഉള്‍പ്പെടെ 10 പേര്‍ അറസ്റ്റിലായി.പോലീസ് നല്‍കുന്ന സൂചന അനുസരിച്ച് ഒരു വനിത ഉള്‍പ്പെടെ അഞ്ചു പേര്‍ കൂടി അറസ്റ്റിലാവാനുണ്ട്. അറസ്റ്റിലായ അഞ്ചാം പ്രതി വധശ്രമം ഉള്‍പ്പെടെ വേറെ നാലു കേസില്‍ പ്രതിയാണ്.വി ബി നെ കൊലപ്പെടുത്താന്‍ നടന്ന നാല് ഗൂഢാലോചനകളിലും ഇയാള്‍ പങ്കെടുത്ത തായി പോലീസ് പറഞ്ഞു.സംഭവത്തിനു ശേഷം ഗോവയിലേക്ക് മുങ്ങുകയായിരുന്നു

Sharing is caring!