ആളിപടരുന്ന തീയിലും ചോരാത്ത രക്ഷാപ്രവര്‍ത്തനം

ആളിപടരുന്ന തീയിലും ചോരാത്ത രക്ഷാപ്രവര്‍ത്തനം

വെളിമുക്കില്‍ കഴിഞ്ഞ ദിവസം അവില്മില്ലിനും ,ചെരിപ്പു കമ്പനിക്കും ഉണ്ടായ വന്‍ തീപിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തില്‍ ഫയര്‍ ഫോഴസിനും നാട്ടുകാര്‍ക്കും ഒപ്പം മലപ്പുറം ജില്ലാ ട്രോമാകെയറിന്റെ വിവിധ പോലീസ് സ്റ്റേഷന്‍ യൂണിറ്റിലെ 30 ല്‍ അധികം വളണ്ടിയര്‍മാര്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിചേര്‍ന്നു. ആളിപടരുന്ന തീയിന്നുള്ളിലെ രക്ഷാപ്ര പത്തനം ഏറെ ദുര്‍ഗ്ഗടം പിടിച്ചതായിരുന്നു. തിരൂരിലെയും. മീഞ്ചന്തയിലെയും ഫയര്‍ഫോഴ്‌സിനെയും വിവരം അറിയിച്ചതും ട്രോമാകെയര്‍ പ്രവര്‍ത്തകരായിരുന്നു. കത്തി കരിഞ്ഞ പുകപടലങ്ങളിലൂടെയുള്ള രക്ഷാപ്രവര്‍ത്തനത്തില്‍ പലര്‍ക്കും ദേഹാസ്വസ്തതകള്‍ അനുഭവപ്പെട്ടു. തീ പുര്‍ണ്ണമായി അണച്ചതിനു ശേഷമാണ് അംഗങ്ങള്‍ മടങ്ങിയത്.

മലപ്പുറം ജില്ലാ ട്രോമാകെയറിന്റെ സേവനം ഇന്ന് ജില്ലക്ക് അകത്തും പുറത്തും ഏത് ആപത്ഘട്ടത്തിലും ഞൊടിയിടയില്‍ ഇവര്‍ എത്തി ചേരുന്നു.എന്നാല്‍ ഇ സംഘടന ജീവന്‍ പണയം വെച്ചുള്ള ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടത്ര പരിഗണനയോ അംഗീകാര മോ ലഭിക്കുന്നില്ല. ഇത്തരം അപകട മേഖലകളിലേക്ക് നിമിഷങ്ങള്‍ക്കുള്ളില്‍ പാഞ്ഞെത്തുന്നത് അവരവരുടെ സ്വന്തം ചിലവി ലാ ണ്. ഏതുതരം അപകടങ്ങളിലും വെള്ളത്തില്‍ പോകുമ്പോഴും, റോഡ് അപകടങ്ങളില്ലം ,തീപിടുത്തങ്ങ ളി ലും, ഉരുള്‍പൊട്ടല്‍ തുടങ്ങി ഏതു അപകടങ്ങളിലും ,റോഡില്‍ ട്രാഫിക്ക് തിരക്കു ഉണ്ടാവുമ്പോഴും ഇവരുടെ സേവനം ലഭിക്കുന്നു – ഇതിനു പകരം ഒരു പരിഗണനയും കിട്ടുന്നില്ല. ഭരണ സംവിധാനങ്ങളും ഡിപ്പാര്‍ട്ട്‌മെന്റുകളം ഒത്തു ഒരുമിച്ചാല്‍ ഈ സംഘടനയെ മനുഷ്യ ജീവനും സ്വത്തിനും സംരക്ഷണം നലകുന്ന ഏറ്റവും നല്ല ജീവകാരുണ്യ സംഘടനയായി ഉയര്‍ത്തി കൊണ്ടു വരാം.

Sharing is caring!