പിണറായി അമിത്ഷയ്ക്ക് പരവതാനി വിരിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

പിണറായി അമിത്ഷയ്ക്ക് പരവതാനി വിരിക്കുന്നുവെന്ന് കുഞ്ഞാലിക്കുട്ടി

വേങ്ങര: അമിത്ഷായ്ക്ക് പരവതാനി വിരിച്ച് സ്വീകരിക്കുകയാണ് പിണറായി വിജയന്‍ ചെയ്യുന്നതെന്ന് മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി. യുഡിഎഫ് സ്ഥാനാര്‍ഥിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി നടത്തിയ റോഡ്ഷോയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗലാപുരത്ത് കാലുകുത്താന്‍ അനുവദിക്കുകയില്ലെന്ന് പറഞ്ഞ ബിജെപിയെ കേരളത്തില്‍ സഹായിക്കുകയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. ബിജെപിയും സിപിഎമ്മും ഇരുപാര്‍ട്ടികളുമെന്നും അദ്ദേഹം പറഞ്ഞു.

കണ്ണമംഗലം പഞ്ചായത്തിലായിരുന്നു പികെ കുഞ്ഞാലിക്കുട്ടിയുടെ ഇന്നത്തെ പര്യടനം. ചേറൂര്‍ അടിവാരത്ത് നിന്നും തുടങ്ങിയ പര്യടനത്തില്‍ നിരവധി പേര്‍ പങ്കെടുത്തു. കാപ്പില്‍, കാശ്മീര്‍, തടത്തിപ്പാറ, മുതുവില്‍ കുണ്ട്, ചേറൂര്‍, അച്ചമ്പലം, പടപ്പറമ്പ്, മുക്കില്‍പീടിക, എരഞ്ഞിപ്പടി, തോട്ടശ്ശേരിയറ, മുല്ലപ്പടി, വാളക്കുട, വട്ടപൊന്ത, മേമാട്ടുപാറ, എടക്കാപറമ്പ്, തീണ്ടക്കടവ് എന്നിവിടങ്ങളിലായിരുന്നു പര്യടനം. ഒക്ടോബര്‍ എട്ട് വരെ മണ്ഡലത്തിലെ മറ്റു പഞ്ചായത്തുകളിലും പികെ കുഞ്ഞാലിക്കുട്ടി റോഡ്ഷോ നടത്തും. ഇന്ന് പറപ്പൂര്‍ പഞ്ചായത്തിലാണ് കുഞ്ഞാലിക്കുട്ടിയുടെ പര്യടനമുണ്ടാവുക.

Sharing is caring!