വാടക ക്വാട്ടേഴ്സില്‍ യുവാവ് തൂങ്ങി മരിച്ചു

പൂക്കോട്ടുംപാടം: വാടക ക്വാട്ടേഴ്സില്‍ യുവാവ് തൂങ്ങി മരിച്ചു. കരുവാരക്കുണ്ട് അരിമണല്‍ കുന്നുമ്മല്‍ മുസ്തഫയാണ് (35) വാടക കോട്ടേഴ്സില്‍ തൂങ്ങി മരിച്ചത് .രണ്ട് വര്‍ഷക്കാലമായി പൂക്കോട്ടും പാടത്ത് ഭാര്യയും മൂന്ന് മക്കളുമായി വലിയപള്ളിക്ക് സമീപത്തെ വാടക കോട്ടേഴ്സില്‍ താമസിച്ച് വരുകയായിരുന്നു.
കഴിഞ്ഞ ദിവസം രാത്രിയോടെയാണ് മരിച്ചതെന്ന് കരുതുന്നു. ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. ബുധനാഴ്ച മൂന്ന് മണിയോടെയാണ് തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.പിതാവ് മുഹമ്മദ് ,മാതാവ് ആമിന, ഭാര്യ സുബൈദ, ഷിബില്‍ ,റന ഫാത്തിമ, ഷാമില്‍ എന്നിവര്‍ മക്കളാണ്. പൂക്കോട്ടുംപാടം പോലീസ് ഇന്‍ക്വസ്റ്റ് തയ്യാറാക്കി നിലമ്പൂര്‍ ജില്ലാ ആശുപത്രിയില്‍ പോസ്റ്റ് മോര്‍ട്ടത്തിനയച്ചു.
RECENT NEWS

ഡിഎല്എസ്എ സ്പെഷ്യല് ഡ്രൈവിലൂടെ മലപ്പുറത്ത് തീര്പ്പാര്ക്കിയത് 6160 കേസുകള്
മഞ്ചേരി: കോടതികളില് കെട്ടിക്കിടക്കുന്ന പെറ്റി കേസുകള്ക്ക് തീര്പ്പുണ്ടാക്കുന്നതിനായി ജില്ലാ ലീഗല് സര്വീസസ് അതോറിറ്റി നടപ്പിലാക്കിയ സ്പെഷ്യല് ഡ്രൈവില് 6160 കേസുകള് അവസാനിപ്പിക്കാനായി. പിഴയൊടുക്കി തീര്പ്പാക്കാവുന്ന കേസുകളിലാണ് സത്വര [...]