യുഡിഎഫ് ഹര്‍ത്താല്‍ മാറ്റി

മലപ്പുറം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കെതിരെ യുഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ ഫുട്‌ബോള്‍ ആരാധകരുടെ പ്രധിഷേധത്തെതുടര്‍ന്ന് മാറ്റിവെച്ചു. ഒക്ടോബര്‍ 13ന് നടത്താനിരുന്ന ഹര്‍ത്താല്‍ 16 ലേക്കാണ് മാറ്റിയത്. ആരാധകരുടെ അഭ്യര്‍ഥന പ്രകാരമാണ് തീയതി മാറ്റിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.

ഇന്ന് രാവിലെയാണ് രമേശ് ചെന്നിത്തല ഹര്‍ത്താല്‍ പ്രഖ്യാപിച്ചത്. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ജനങ്ങളെ ദുരിത്തിലാക്കുകയാണ് എന്ന് പറഞ്ഞായിരുന്ന ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

അണ്ടര്‍ 17 ലോകകപ്പ് കൊച്ചിയില്‍ നടക്കുന്ന ദിവസമായ ഒക്ടോബര്‍ 13ന് ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് വ്യാപക പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേകുറിച്ച് പത്രക്കാര്‍ രമേശ് ചെന്നിത്തലയോട് ചോദിച്ചെങ്കിലും ജനങ്ങള്‍ സഹകരിക്കുമെന്ന മറുപടിയാണ് അദ്ദേഹം നല്‍കിയത്. തുടര്‍ന്ന് പ്രതിഷേധം വ്യാപകമായപ്പോള്‍ എറണാകുളം ജില്ലയെ ഉച്ചയ്ക്ക് മൂന്ന് മുതല്‍ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു. ഫുട്‌ബോള്‍ ആരാധകരുടെ പ്രതിഷേധം വ്യാപകമാവുകയും പ്രതിപക്ഷ നേതാവിനെ നേരിട്ട് വിളിക്കുകയും ചെയ്തതോടെയാണ് അദ്ദേഹം തീയതി മാറ്റാന്‍ തയ്യാറയത്

Sharing is caring!


Leave a Reply

Your email address will not be published. Required fields are marked *