വേങ്ങരയിലെ 4പഞ്ചായത്തുകളില്‍ നാളെ എല്‍ഡിഎഫ് റാലി
വേങ്ങരയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറിന്റെ പ്രചാരണത്തിന്റെ ഭാഗമായി നാല് പഞ്ചായത്തുകളിലെ റാലി വെള്ളിയാഴ്ച നടത്തും. പറപ്പൂര്‍, കണ്ണമംഗലം, ഒതുക്കുങ്ങല്‍, എ ആര്‍ നഗര്‍ പഞ്ചായത്ത് റാലികളാണ് വെള്ളിയാഴ്ച. ഊരകം പഞ്ചായത്ത് റാലി ബുധനാഴ്ച പൂളാപ്പീസില്‍ നടന്നു.
പറപ്പൂര്‍ പഞ്ചായത്ത് റാലി വെള്ളിയാഴ്ച വൈകിട്ട് 5.30ന് പാലാണിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി ജി സുധാകരന്‍, പി കെ ശ്രീമതി എംപി, മറ്റ് എല്‍ഡിഎഫ് നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും. ഒതുക്കുങ്ങല്‍ പഞ്ചായത്ത് റാലി വൈകിട്ട് അഞ്ചിന് ഒതുക്കുങ്ങലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി സംസാരിക്കും. എ ആര്‍ നഗര്‍ പഞ്ചായത്ത് റാലി വൈകിട്ട് 4.30ന് കുന്നുംപുറത്താണ്. വൈകിട്ട് മൂന്നിന് എ ആര്‍ നഗറില്‍നിന്ന് റാലി ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കും. കണ്ണമംഗലം പഞ്ചായത്ത് റാലി വൈകിട്ട് ആറിന് അച്ചനമ്പലത്താണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി കെ കെ ശൈലജ എന്നിവര്‍ സംസാരിക്കും.
വേങ്ങര പഞ്ചായത്ത് റാലി ഏഴിന് വൈകിട്ട് അഞ്ചിന് കച്ചേരിപ്പടിയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും.
..
RECENT NEWS
പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു
പരപ്പനങ്ങാടി : പരപ്പനങ്ങാടി പുത്തന്‍ പീടികയില്‍ ലോറികള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരണപ്പെട്ടു. ചെകല്ല് കയറ്റി വന്ന ലോറിയുടെ ഡ്രൈവര്‍ കൊല്ലം സ്വദേശിയും കണ്ണൂര്‍ ആലംമൂട്ടില്‍ വാടക വീട്ടില്‍ താമസിക്കുന്ന അരുണ്‍ കുമാര്‍ (41) ആണ് മരണപ്പെട്ടത്. [...]