കൊച്ചിയിലെ ലോകക്കപ്പ് മത്സര ദിവസാമയ 13ന് യു്ഡി.എഫ് ഹര്‍ത്താല്‍

കൊച്ചിയിലെ  ലോകക്കപ്പ് മത്സര ദിവസാമയ 13ന്  യു്ഡി.എഫ് ഹര്‍ത്താല്‍

കേന്ദ്ര, സംസ്ഥാന സര്‍ക്കാരിന്റെ ജന വിരുദ്ധ നിലപാടുകളില്‍
പ്രതിഷേധിച്ച് ഈമാസം 13 ന് യു ഡി എഫ് സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍
ആചരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാവിലെ ആറ്
മുതല്‍ വൈകീട്ട് ആറ് വരെയാണ് ഹര്‍ത്താല്‍ നടത്തുക. മലപ്പുറം പ്രസ്
ക്ലബിന്റെ മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിത്യേനയുള്ള പെട്രോള്‍ വില വര്‍ധനവ്, കര്‍ഷക ആത്മഹത്യ, കര്‍ഷക മേഖലയിലെ
പ്രതിസന്ധി, ജി എസ് ടി നടപ്പാക്കിയതിലെ അപാകത, അവശ്യ സാധനങ്ങളുടെ വില
വര്‍ധനവ് തുടങ്ങിയ കാരണങ്ങള്‍ കൊണ്ട് കേരള ജനത പൊറുതി
മുട്ടിയിരിക്കുകയാണെന്നും ഇതിലുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ്
ഹര്‍ത്താലെന്നും അദ്ദേഹം പറഞ്ഞു. പെട്രോള്‍ വില വര്‍ധനവ് കുറക്കാന്‍
കര്‍ണ്ണാടക ഗവണ്‍മെന്റ് വേണ്ടെന്ന് വെച്ച നികുതി ഒഴിവാക്കാന്‍
സംസ്ഥാനത്തെ എല്‍ ഡി എഫ് ഗവണ്‍മെന്റ് തയ്യാറായില്ലെന്നും
സമാധാനപരമായിട്ടായിരിക്കും സംസ്ഥാനത്ത് യു ഡി എഫ് ഹര്‍ത്താല്‍
ആചരിക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനോട് ജനങ്ങള്‍
സഹകരിക്കണമെന്നും ജി എസ് ടി ഉയര്‍ത്തിയ ആശങ്കക്കെതിരെയുള്ള പ്രതികരണമാണ്
ഹര്‍ത്താലെന്നും പ്രതിപക്ഷ നേതാവ് അറിയീച്ചു. സാധാരണയായി യു ഡി എഫ്
തുടര്‍ച്ചയായി ഹര്‍ത്താലുകള്‍ നടത്താറില്ല. പക്ഷേ ജനങ്ങളുടെ
ജീവിതത്തിലുണ്ടായ ഗുരുതരമായ പ്രശ്‌നങ്ങളുടെ അടിസ്ഥാനത്തിലാണ് ഹര്‍ത്താല്‍
പ്രഖ്യാപനമെന്ന് ചെന്നിത്തല അഭിപ്രായപ്പെട്ടു.
അതേ സമയം കൊച്ചിയില്‍ നടക്കുന്ന അണ്ടര്‍ 17ന് ലോകക്കപ്പ് ഫുട്‌ബോള്‍ മത്സര ദിവസമായ 13ന് തന്നെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചതിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.

Sharing is caring!