കൊണ്ടോട്ടിയില്‍ പോലീസിനെ അക്രമിച്ച യുവാവ് അറസ്റ്റില്‍

കൊണ്ടോട്ടി:കൊണ്ടോട്ടി മത്സ്യ മൊത്തവിതരണ മാര്‍ക്കറ്റിലെ സംഘര്‍ഷവുമായി ബന്ധപ്പെട്ടു യുവാവ് അറസ്റ്റില്‍. കൂട്ടാലുങ്ങല്‍ ചിറയില്‍ നെല്ലേങ്ങര മുഹമ്മദ് അനീസിനെയാണ് (32) കൊണ്ടോട്ടി പോലീസ് അറസ്റ്റ് ചെയ്തത്. പോലീസിനെ ആക്രമിക്കല്‍, ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് അറസ്റ്റ്.
കഴിഞ്ഞ സെപ്തംബര്‍ 14നാണ് മാര്‍ക്കറ്റില്‍ സംഘര്‍ഷമുണ്ടായത്. ഹൈക്കോടതി വിധിപ്രകാരം പോലീസ് സംരക്ഷണത്തില്‍ പുതിയ കരാറുകാര്‍ കച്ചവടം നടത്താന്‍ എത്തിയതോടെ പഴയ കരാറുകാരും തൊഴിലാളികളില്‍ ഒരു വിഭാഗവും എതിര്‍പ്പുമായി രംഗത്തെത്തിയതോടെയാണ് സംഘര്‍ഷം നടന്നതെന്നു പോലീസ് പറഞ്ഞു.
ഇതേത്തുടര്‍ന്നു പോലീസിനു നേരെ ആക്രമണമുണ്ടായി. ഈ കേസിലാണ് അറസ്റ്റ്. സംഭവത്തില്‍ കണ്ടാലറിയുന്ന നൂറോളം പേര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. ഇതില്‍ ഒരാളാണ് അറസ്റ്റിലായിരിക്കുന്നത്. അഞ്ചു പേര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ട്. മാര്‍ക്കറ്റുമായി ബന്ധപ്പെട്ട പ്രശ്‌നം ചര്‍ച്ച ചെയ്യുന്നതിനു നാളെ നഗരസഭ സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം ചേരുന്നുണ്ട്.
അതിനിടെ ക്രമസമാധാന പ്രശ്‌നം ചൂണ്ടിക്കാട്ടി കൊണ്ടോട്ടി മത്സ്യമൊത്ത വിതരണ മാര്‍ക്കറ്റ് അടച്ചുപൂട്ടാന്‍ ശിപാര്‍ശ ചെയ്യന്നത് പോലീസ് പരിഗണനയിലുണ്ട്. എംഎല്‍എ അടക്കമുള്ളവര്‍ ഇടപെട്ട് ചര്‍ച്ച നടത്തിയിട്ടും അനുരഞ്ജനത്തിലൂടെ പ്രശ്‌നം പരിഹരിക്കാത്തതാണ് പോലീസ് നിലപാടിനു കാരണം.
പഴയ കരാറുകാര്‍ പുതിയ കരാറുകാരോടു സഹകരിക്കില്ലെന്നു വ്യക്തമാക്കിയതോടെ കോടതി ഉത്തരവ് നടപ്പാക്കാന്‍ പോലീസ് മാര്‍ക്കറ്റില്‍ ഇടപെട്ടാല്‍ വീണ്ടും അക്രമവും കയ്യാങ്കളിയും ഉണ്ടായേക്കും. ആയിരത്തിലേറെ തൊഴിലാളികള്‍ മാര്‍ക്കറ്റില്‍ പണിയെടുക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ക്രമസമാധാന നില മുന്‍നിര്‍ത്തി മാര്‍ക്കറ്റ് അടച്ചിടണമെന്ന് നിര്‍ദേശിക്കുന്ന റിപ്പോര്‍ട്ട് ആര്‍ഡിഒക്ക് കൈമാറാനാണ് പോലീസ് ആലോചിക്കുന്നത്.
RECENT NEWS

മലപ്പുറം ജില്ലയില്‍ കോവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവ്
കോവിഡ് വ്യാപനം തടയുന്നതിനായി ജില്ലയില്‍ ഇന്നും നാളെയും (ഏപ്രില്‍ 16, 17) കോവിഡ് മെഗാ ടെസ്റ്റിങ് ഡ്രൈവ് സംഘടിപ്പിക്കുമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.കെ.സക്കീന അറിയിച്ചു. ഇന്നും നാളെയുമായി ദിവസം 14000 പേര്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തുന്നതിന് [...]