യു.ഡി.എഫ്. ഐക്യത്തിന് യൂത്ത്‌ലീഗ് പാര തീര്‍ക്കുന്നതായി യൂത്ത്‌കോണ്‍ഗ്രസ്

യു.ഡി.എഫ്. ഐക്യത്തിന് യൂത്ത്‌ലീഗ്  പാര തീര്‍ക്കുന്നതായി യൂത്ത്‌കോണ്‍ഗ്രസ്

വേങ്ങരയിലെ യു.ഡി.എഫ്. ഐക്യത്തിന് യൂത്ത്‌ലീഗ് പാര തീര്‍ക്കുന്നതായി യൂത്ത്‌കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിനു ശേഷം എല്ലാ അഭിപ്രായ വ്യത്യാസങ്ങളും മറന്ന് .യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം വര്‍ധിപ്പിക്കുന്നതിനായി ഒരുമിച്ച് പ്രവര്‍ത്തനവുമായി മുന്നേറുന്ന വേളയില്‍ കഴിഞ്ഞ ദിവസം യൂത്ത് ലീഗ് തനിച്ച് കണ്ണമംഗലീ പഞ്ചായത്തില്‍ പ്രകടനം നടത്തിയതാണ് പ്രതിഷേധത്തിനിടയാക്കിയതെന്നും മണ്ഡലം യൂത്ത്‌കോണ്‍ഗ്രസ് ആരോപിക്കുന്നു.

.യു.ഡി.എഫ് ശക്തമാക്കുന്നതിനായി പഞ്ചായത്ത് വൈസ്പ്രസി ഡണ്ടായിരുന്ന പൂക്കുത്ത് മുജീബ് രാജിവെച്ചിരുന്നു.ഇതിനു ശേഷം ഇദ്ദേഹം മാധ്യമങ്ങളോട്തിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം വിലയിരുത്തിയശേഷം തുടര്‍ തീരുമാനങ്ങളെടുക്കുമെന്ന് പറഞ്ഞത് ഏറെ വിവാദങ്ങള്‍ക്കിടയാക്കിയിരുന്നു. യൂത്ത്‌ലീഗ് നേതാവുകൂടിയാണ് മുജീബ് -വേങ്ങരയില്‍ യുഡി. വൈ. എഫ്. നേതൃത്വത്തില്‍പ്രകടനം നടക്കുകയും ചെയ്തു.കണ്ണ മംഗലത്ത് കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് യൂത്ത് ലീഗ് ഇതിലൂടെ നടത്തിയതെന്നാണ് യൂത്ത് കോണ്‍ഗ്രസ് പറയുന്നത്.

യൂത്ത് ലീഗിന്റെ ഇത്തരത്തിലുള്ള പ്രകോപനങ്ങളെ വകവെക്കുന്നില്ലെന്നും യു.ഡി.എഫ് ശക്തിപ്പെടേണ്ടത് കാലത്തിന്റെ അനിവാര്യതയാണെന്നും യൂത്ത് കോണ്‍ സു നേതാക്കള്‍ പറഞ്ഞു.

Sharing is caring!