പാങ്ങില്‍ വാക്‌സിനേഷന്റെ ചുമതലയുളള ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച മൂന്നുപേര്‍ അറസ്റ്റില്‍

പാങ്ങില്‍ വാക്‌സിനേഷന്റെ ചുമതലയുളള ഡോക്ടറെ  കൈയേറ്റം ചെയ്യാന്‍ ശ്രമിച്ച  മൂന്നുപേര്‍ അറസ്റ്റില്‍

പെരിന്തല്‍മണ്ണ: പാങ്ങ് പി.എച്ച്.സിയില്‍ മീസില്‍സ് റൂബെല്ല വാക്‌സിനേഷന്റെ ചുമതലയുളള ഡോക്ടറെ കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും അസഭ്യം വിളിക്കുകയും ചെയ്ത സംഭവത്തില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു.
സുല്‍ഫിക്കര്‍, തസ്വിക്, ഫാസില്‍ എന്നിവരെയാണ് ഡോക്ടറുടെ കൃത്യനിര്‍വ്വഹണം തടസ്സപ്പെടുത്തിയതിന് കൊളത്തൂര്‍ എസ്.ഐ സുരേഷ്ബാബുവും സംഘവും അറസ്റ്റുചെയ്തത്. ഇന്നലെ കാലത്ത് മീസില്‍സ്, റൂബെല്ല വാക്‌സിനേഷന്റെ പഞ്ചായത്തുതല ഉദ്ഘാടന ചടങ്ങിന് പോകാന്‍ തുടങ്ങിയ പാങ്ങ് പി.എച്ച്.സിയിലെ ഡോക്ടര്‍ പ്രിന്‍സിയെയാണ് മൂന്നു പേര്‍ ചേര്‍ന്ന് തടഞ്ഞുവച്ചത്.
ഡോക്ടറുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികള്‍ പിടിയിലായത്. അറസ്റ്റുചെയ്ത പ്രതികളെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി.
അഡീഷണല്‍ എസ്.ഐ രാമകൃഷ്ണന്‍, എ.എസ്.ഐ മോഹന്‍ദാസ്, സി.പി.ഒ ഷറഫുദ്ദീന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ അറസ്റ്റുചെയ്തത്.

Sharing is caring!