വെളിമുക്കില്‍ ചെരുപ്പ് കടക്ക് തീപിടിച്ചു

വെളിമുക്കില്‍ ചെരുപ്പ് കടക്ക്  തീപിടിച്ചു

തിരൂരങ്ങാടി: ദേശീയപാത വെളിമുക്കില്‍ ചെരുപ്പ് കടക്ക് തീപിടിച്ചു. വെളിമുക്ക് സ്വദേശി കോയ മോന്‍ എന്നയാളുടെയും മറ്റു ചിലരുടെയും ഉടമസ്ഥതയിലുള്ള പിസാഡ ചെരുപ്പ് കമ്പനിക്കാണ് തീ പിടിച്ചത്. . ഇന്നലെ ( ചൊവ്വ ) രാത്രി 10 മണിയോടെയാണ് സംഭവം. മലപ്പുറം, മീഞ്ചന്ത എന്നിവിടങ്ങളില്‍ നിന്നായി എത്തിയ ആറ് ഫയര്‍ യൂണിറ്റും നാട്ടുകാരും ഏറെ നേരം പരിശ്രമിച്ചാണ് തീ അണച്ചത്. കമ്പനിയോട് ചേര്‍ന്നുള്ള അവില്‍ മില്ലിലേക്ക് തീ പടര്‍ന്നെങ്കിലും കഠിനശ്രമത്താല്‍ തീ അണക്കുകയായിരുന്നു. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല.

Sharing is caring!