വിശ്വാസത്തിലൂടെ കരുത്ത് നേടിയ സമൂഹത്തിന് മാത്രമേ രാജ്യത്തെ പ്രതിസന്ധി നേരിടാന്‍ കഴിയൂ : എ.ടി ഷറഫുദ്ദീന്‍

വടക്കാങ്ങര : വിശ്വാസത്തിലൂടെ കരുത്ത് നേടിയ സമൂഹത്തിന് മാത്രമേ ഇന്ന് രാജ്യം നേരിടുന്ന പ്രതിസന്ധി നേരിടാന്‍ കഴിയുകയൊള്ളൂവെന്ന് സോളിഡാരിറ്റി സംസ്ഥാന സമിതിയംഗം എ.ടി ഷറഫുദ്ദീന്‍. എസ്.ഐ.ഒ വടക്കാങ്ങര യൂനിറ്റ് സമ്മേളനം ടാലന്റ് പബ്ലിക് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
എസ്.ഐ.ഒ ദഅവത്ത് നഗര്‍ ഏരിയ പ്രസിഡന്റ് ഫയാസ് ഹബീബ് അദ്ധ്യക്ഷത വഹിച്ചു.
എസ്.ഐ.ഒ മലപ്പുറം ജില്ല സെക്രട്ടേറിയറ്റ് അംഗം എം.ഐ അനസ് മന്‍സൂര്‍ മുഖ്യപ്രഭാഷണം നിര്‍വഹിച്ചു. ജമാഅത്തെ ഇസ്ലാമി വടക്കാങ്ങര ഹല്‍ഖ അമീര്‍ പി.കെ സയ്യിദ് ഹുസൈന്‍ കോയ തങ്ങള്‍ സമാപന ഭാഷണം നടത്തി.
കെ ബാസില്‍ ഖിറാഅത്ത് നടത്തി. എസ്.ഐ.ഒ വടക്കാങ്ങര സെന്‍ട്രല്‍ യൂനിറ്റ് പ്രസിഡന്റ് നിബ്‌റാസ് കരുവാട്ടില്‍ സ്വാഗതവും സൗത്ത് യൂനിറ്റ് പ്രസിഡന്റ് നാസിഹ് അമീന്‍ നന്ദിയും പറഞ്ഞു.
മിന്‍ഹാജ്, ഫര്‍ദാന്‍ ഹുസൈന്‍, പി.കെ ബാസില്‍, സനീം കരുവാട്ടില്‍ എന്നിവര്‍ നേതൃത്വം നല്‍കി.
RECENT NEWS

ഹജ്ജ് 2026: മഅ്ദിനില് ഹജ്ജ് സഹായ കേന്ദ്രം ആരംഭിച്ചു
മലപ്പുറം: കേന്ദ്ര ഹജ്ജ് കമ്മിറ്റി പുതുതായി നടപ്പാക്കുന്ന 20 ദിവസം കൊണ്ട് ഹജ്ജ് പൂര്ത്തീകരിക്കുന്ന ഹൃസ്വ പാക്കേജ് ശ്ലാഖനീയമാണെന്ന് മഅ്ദിന് ചെയര്മാന് സയ്യിദ് ഇബ്റാഹീമുല് ഖലീല് അല് ബുഖാരി. സംസ്ഥാന ഹജ്ജ് കമ്മറ്റി മുഖേനെ ഹജ്ജിന് അപേക്ഷിക്കുന്ന [...]