രണ്ടു ദിവസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കൂള്‍ബാറില്‍ പൊള്ളലേറ്റ് യുവാവ് മരിച്ചു

മലപ്പുറം: രാമനാട്ടുകരയിലെ കാരശേരി ബാങ്കിന് സമീപം രണ്ടു ദിവസം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ കൂള്‍ബാറില്‍ പൊള്ളലേറ്റ് യുവാവ് മരിച്ചു. കടയുടമകളില്‍ ഒരാളായ കൊട്ടപ്പുറം തലേക്കര കെണ്ടേടത്ത് മഠത്തില്‍ അലവിയുടെ മകന്‍ കെ.എം കബീര്‍(29)ആണ് മരിച്ചത്. രാവിലെ 8.30ന് കട തുറന്ന് ഗ്യാസ് കത്തിച്ചപ്പോഴാണു തീ പടര്‍ന്നത്. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

Sharing is caring!