സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ മൂന്നില്‍ ഒന്നും പ്രവാസികളുടെ സംഭാവന: മന്ത്രി തോമസ് ഐസക്
വേങ്ങര: പ്രവാസികള്‍ അധ്വാനിച്ചുണ്ടാക്കുന്ന വരുമാനമാണ് വേങ്ങരയുടെ നേട്ടമെന്ന് മന്ത്രി ഡോ. തോമസ് ഐസക്. ഇവരുടെ ക്ഷേമത്തിനും ആവശ്യങ്ങള്‍ക്കും വേണ്ടി നിലകൊള്ളുന്ന സര്‍ക്കാരാണ് കേരളത്തിലുള്ളത്. സംസ്ഥാനത്തിന്റെ ആകെ വരുമാനത്തിന്റെ മൂന്നില്‍ ഒന്നും പ്രവാസികളുടെ സംഭാവനയാണ്. അവര്‍ക്കൊപ്പം ഈ സര്‍ക്കാരുണ്ടാകുമെന്നും ഡോ. ഐസക് പറഞ്ഞു. എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറിന്റെ സുഹൃത്തുക്കള്‍ സംഘടിപ്പിച്ച സംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഒരു ലക്ഷം കോടി രൂപയാണ് ഒരുവര്‍ഷം പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്നത്. എന്നാല്‍ ഈ പണം എങ്ങനെ പ്രയോജനപ്പെടുത്തണം എന്ന് പറയാന്‍ അവര്‍ക്ക് അവസരമില്ല. ഇതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ പരിഹാരം കാണുകയാണ്. തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികള്‍ ഉള്‍ക്കൊള്ളുന്ന ലോക മലയാളി സഭ ഇനി എല്ലാവര്‍ഷവും തിരുവനന്തപുരത്ത് നടക്കും. ഇന്ത്യയില്‍ ഒരുസംസ്ഥാനത്തും ഇത്തരം സംവിധാനമില്ലെന്ന് മാത്രമല്ല, ലോകത്തും എവിടേയും ഇല്ല. പ്രവാസികളുടെ പണം നാടിന്റെ വികസനത്തിനുവേണ്ടി പരമാവധി പ്രയോജനപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.
മറ്റു രാജ്യങ്ങളിലെ ഭരണാധികാരികളുമായി ചര്‍ച്ച നടത്താന്‍ കേന്ദ്രത്തിനാണ് ചുമതല. എന്നാല്‍ സംസ്ഥാനങ്ങള്‍ക്ക് ഇത് സാധിക്കുമെന്ന് ഈ സര്‍ക്കാര്‍ തെളിയിച്ചു. കേരള മുഖ്യമന്ത്രി ഷാര്‍ജയില്‍ പോയി. ഒരുവര്‍ഷത്തിനകം സുല്‍ത്താന്‍ കേരളം സന്ദര്‍ശിച്ചു. അവിടുത്തെ മലയാളികളുടെ ക്ഷേമത്തിനുവേണ്ടിയുള്ള ഒട്ടേറെ നടപടികളും പ്രഖ്യാപനങ്ങളുമുണ്ടായി. ഇതിനുമുമ്പ് ഇത്തരം ഒരു അനുഭവം നമുക്കില്ല. ഇതൊരു തുടക്കമാണ്. ഭരണം എന്നാല്‍ എന്താണെന്ന് കാണിച്ചുതരികയാണ് എല്‍ഡിഎഫ്.
യുഡിഎഫ് സര്‍ക്കാരിന്റെ അവസാന കാലത്ത് ഒരു മാന്ദ്യവിരുദ്ധ പാക്കേജ് പ്രഖ്യാപിക്കുകയാുണ്ടായി. അവര്‍ക്ക് പ്രഖ്യാപിച്ചുപോവകുയേ വേണ്ടിയിരുന്നുള്ളു. എന്നാല്‍ ഈ സര്‍ക്കാര്‍ ഭരണത്തിന്റെ ആദ്യവര്‍ഷം തന്നെ 50,000 കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ച് നടപ്പാക്കി വരുന്നു. വാക്കും പ്രവൃത്തിയും ഒന്നായിരിക്കും എല്‍ഡിഎഫിന്. 10,000 കോടി രൂപയാണ് ഈ വര്‍ഷം ക്ഷേമപെന്ഷന് നല്‍കിയത്.
പൊതുവിദ്യാലയങ്ങള്‍ ശക്തിപ്പെട്ടുകൊണ്ടിരിക്കുകയാണ്. 1000 വിദ്യാലയങ്ങളെങ്കിലും ഉടന്‍ ഹൈടെക്കാകും. പൊതുവിദ്യാലയങ്ങളില്‍നിന്ന് കുട്ടികള്‍ കൊഴിഞ്ഞുപോയിക്കൊണ്ടിരിക്കുന്ന അവസ്ഥയായിരുന്നു കേരളത്തില്‍. ഇപ്പോള്‍ അതുമാറി. ഇതാണ് എല്‍ഡിഎഫ് വന്നതിന്റെ മാറ്റം.
RECENT NEWS
സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല്‍ മസ്ജിദ് സര്‍വെയില്‍ മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്‍ന്ന അഭിഭാഷകന് കപില്‍ സിബലുമായി മുസ്ലിം ലീഗ് എംപിമാര്‍ ചര്‍ച്ച നടത്തി. പാര്‍ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര്‍ പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]