മുസ്ലിംലീഗിന്റെ പ്രവര്‍ത്തനം സമ്പന്നരുടെ താല്പര്യം മാത്രം സംരക്ഷിച്ച്: ടി.പി.പീതാംബരന് മാസ്റ്റര്‍

വേങ്ങര: മുസ്ലിം ലീഗ് സമ്പന്നരുടെ താല്പര്യ സംരക്ഷണം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുമ്പോള്‍ വര്‍ഗീയ ഫാസിസ്റ്റുകളില്‍ നിന്ന് ന്യൂനപക്ഷങ്ങള്‍ക്ക് പ്രതിരോധമൊരുക്കുന്നത് ഇടത് പക്ഷമാണെന്ന് എന്‍സിപി സംസ്ഥാന പ്രസിഡണ്ട് ടി.പി.പീതാംബരന് മാസ്റ്റര്‍ പറഞ്ഞു.
ബി. ജെ. പി. യു മായി കൂട്ടുകൂടാന്‍ മടിയില്ലാത്ത ലീഗിന്റെ വാട്ടര്‍ ലൂ ആയിരിക്കും വേങ്ങര ഉപതിരഞ്ഞെടുപ്പെന്ന് മാസ്റ്റര്‍ പറഞ്ഞു
വേങ്ങര വ്യാപാര ഭവനില്‍ എന്‍ സി പി ന്യൂനപക്ഷ വകുപ്പ് കണ്വെന്ഷന് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം
കെ.എ.ജബ്ബാര്‍ അധ്യക്ഷത വഹിച്ചു. എന്‍ എ മുഹമ്മദ് കുട്ടി, സി.പി.കെ. ഗുരുക്കള്‍, ടി.എന്‍ ശിവശങ്കരന്, ആലീസ് മാത്യു, ഹംസ പാലൂര്., അബുലൈസ് തേഞ്ഞിപ്പലം ,പി എച്ച് ഫൈസല്‍ പ്രസംഗിച്ചു.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]