കരുവാരക്കുണ്ട് മുസ്ലിംലീഗ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസിന്റെ അവിശ്വാസം

മലപ്പുറം: കരുവാരക്കുണ്ട് പഞ്ചായത്തില്‍ മുസ്ലിംലീഗ് പ്രസിഡന്റിനെതിരെ കോണ്‍ഗ്രസ് അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നല്‍കും. മുസ്ലിംലീഗ് പ്രസിഡന്റിന്റെ ധിക്കാരപരമായ നടപടിയിലും യു.ഡി.എഫ് ധാരണ പാലിക്കാന്‍ പ്രസിഡന്റ് തെയ്യാറാകാത്തതിലും പ്രതിഷേധിച്ചാണ് നോട്ടീസ് നല്‍കുന്നത്്
ഇന്ന് വൈകിട്ട് നാലുമണിക്കാണ് അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കുക, കാളികാവ് ബ്ലോക്ക് സെക്രട്ടറിക്കാണ് നോട്ടീസ് കൈമാറുക.
നിലവില്‍ പഞ്ചായത്തില്‍ യു.ഡി.എഫ് സംവിധാനം നിലവിലില്ല, ലീഗിന് 9, കോണ്‍ഗ്രസ് 7, സി.പി.എം 5
എന്ന നിലയിലാണു കക്ഷി നില.
യു.ഡി.എഫ് ജില്ലാ, സംസ്ഥാന നേതൃത്വം ഇടപെട്ടതിനെ തുടര്‍ന്നു സെപ്റ്റംബര്‍ ഒന്നു മുതല്‍ പ്രസിഡന്റ് സ്ഥാനം കോണ്‍ഗ്രസിന് നല്‍കാന്‍ ധാരണയായിരുന്നു. എന്നാല്‍ ഇക്കാര്യം പ്രസിഡന്റും ലീഗും പാലിക്കാന്‍ തെയ്യാറാവാത്തതിനെ തുടര്‍ന്നാണു അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് നല്‍കുന്നതെന്നും പഞ്ചായത്ത് കോണ്‍ഗ്രസ് അംഗങ്ങള്‍ വ്യക്തമാക്കി.
RECENT NEWS

ജലീലിന്റെ സീറ്റ് പിടിക്കാന് ലീഗ് ഇറക്കുന്നത് ഫിറോസ് കുന്നംപറമ്പിലിനെ?
ലീഗിന്റെ ബദ്ധശത്രുവായ മന്ത്രി കെ.ടി ജലീലിന്റെ തവനൂര് സീറ്റ് തിരിച്ചുപിടിക്കാന് ഫിറോസ് കുന്നംപറമ്പിലിനെ മത്സര രംഗത്തിറക്കാന് ലീഗ് ആലോചിക്കുന്നതായി പ്രചരണം.