അരീക്കോടന്‍ ഫുട്‌ബോളിനു പുത്തന്‍ പ്രതീക്ഷയായി ജി.എച്ച്.എസ് ഫുട്ബാള്‍ ടീം

അരീക്കോടന്‍ ഫുട്‌ബോളിനു  പുത്തന്‍ പ്രതീക്ഷയായി ജി.എച്ച്.എസ് ഫുട്ബാള്‍ ടീം

അരീക്കോട് : ഫുട്‌ബോളിലെ മെക്കയെന്ന് അറിയപെട്ടിരുന്ന അരീക്കോട് കുറച്ചു വര്‍ഷങ്ങളായി ഫുട്‌ബോളില്‍ വലിയ ചലനങ്ങളൊന്നും ഉണ്ടാക്കിയിരുന്നില്ല എന്നാല്‍ അരീക്കോടന്‍ ഫുട്‌ബോള്‍ പൂര്‍വാതികം ശക്തിയോടെ തിരിച്ചു വരികയാണെന്നുള്ളതിനു മുന്നറിയിപ്പാണ് അരീക്കോട് ജി എഛ് എസ് സ്‌കൂള്‍ ടീമിന്റെ നേട്ടങ്ങള്‍ ഇന്ത്യയില്‍ നടക്കുന്ന അണ്ടര്‍ 17 ലോകക്കപ്പ് പ്രചരണാര്‍ത്ഥം കൊച്ചിയില്‍ നടന്ന
വി കെ സീതി മെമ്മോറിയല്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മിന്നുന്ന പ്രകടനമാണ് ഈ സര്‍ക്കാര്‍ സ്‌കൂളിലെ ഫുട്ബാള്‍ ടീം കാഴ്ച്ചവെച്ചത് അണ്ടര്‍ 17 ഐ ലീഗില്‍ കളിക്കുന്ന ടീമുള്‍പ്പെടെ സംസ്ഥാനത്തെ പതിനാറു ടീമുകള്‍ അണിനിരന്ന ടൂര്‍ണമെന്റില്‍ ഫൈനലില്‍ ഫാക്ട് എറണാകുളത്തിനോട് ഒരുഗോളിന് പരാജയപെട്ടു റണ്ണര്‍ അപ്പായെങ്കിലും അഭിമാനിക്കാന്‍ കഴിയുന്ന പ്രകടനമാണ് കാഴ്ച്ചവെച്ചത് സ്‌കൂളിലെ പൂര്‍വവിദ്യാര്‍ഥിയായ സഫ് നീതാണ് ടീമിനെ പരിശീലിപ്പിച്ചത്

Sharing is caring!