പി പി ബഷീറിന്റെ പ്രചാരണത്തിന് മന്ത്രി ഡോ. തോമസ് ഐസക് ചൊവ്വാഴ്ച മണ്ഡലത്തില്‍

പി പി ബഷീറിന്റെ പ്രചാരണത്തിന് മന്ത്രി ഡോ. തോമസ് ഐസക് ചൊവ്വാഴ്ച മണ്ഡലത്തില്‍

വേങ്ങര: എല്‍ഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീറിന്റെ പ്രചാരണത്തിന്
മന്ത്രി ഡോ. തോമസ് ഐസക് ചൊവ്വാഴ്ച മണ്ഡലത്തില്‍ എത്തും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ബുധനാഴ്ച മുതല്‍ മണ്ഡലത്തിലുണ്ട്.
എല്‍ഡിഎഫ് പഞ്ചായത്ത് റാലികള്‍ നാലിന് തുടങ്ങും.
ഊരകം പഞ്ചായത്ത് റാലി ബുധനാഴ്ച വൈകിട്ട് നാലിന് പൂളാപ്പീസില്‍ നടക്കും.
കാരത്തോട് കേന്ദ്രീകരിച്ച് റാലി ആരംഭിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി
കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് നേതാക്കളും സംസാരിക്കും.

പറപ്പൂര്‍, കണ്ണമംഗലം, ഒതുക്കുങ്ങല്‍, എ ആര്‍ നഗര്‍ പഞ്ചായത്ത് റാലികള്‍
ആറിനാണ്. പറപ്പൂര്‍ പഞ്ചായത്ത് റാലി ആറിന് വൈകിട്ട് 5.30ന് പാലാണിയില്‍
മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി ജി സുധാകരന്‍, പി
കെ ശ്രീമതി എംപി, മറ്റ് എല്‍ഡിഎഫ് നേതാക്കള്‍ എന്നിവര്‍ പങ്കെടുക്കും.
കണ്ണമംഗലം പഞ്ചായത്ത് റാലി വൈകിട്ട് ആറിന് അച്ചനമ്പലത്ത്. സിപിഐ എം
സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രി കെ കെ ശൈലജ എന്നിവര്‍
സംസാരിക്കും. ഒതുക്കുങ്ങല്‍ പഞ്ചായത്ത് കണ്‍വന്‍ഷന്‍ വൈകിട്ട് അഞ്ചിന്
ഒതുക്കുങ്ങലില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്യും. മന്ത്രി
രാമചന്ദ്രന്‍ കടന്നപ്പള്ളി സംസാരിക്കും. എ ആര്‍ നഗര്‍ പഞ്ചായത്ത്
കണ്‍വന്‍ഷന്‍ ആറിന് വൈകിട്ട് 4.30ന് കുന്നുംപുറത്ത്. വൈകിട്ട് മൂന്നിന് എ
ആര്‍ നഗറില്‍നിന്ന് റാലി ആരംഭിക്കും. മുഖ്യമന്ത്രി പിണറായി വിജയന്‍
സംസാരിക്കും.
\
വേങ്ങര പഞ്ചായത്ത് കണ്‍വന്‍ഷന്‍ ഏഴിന് വൈകിട്ട് അഞ്ചിന്
കച്ചേരിപ്പടിയില്‍ കോടിയേരി ബാലകൃഷ്ണന്‍ ഉദ്ഘാടനംചെയ്യും. യുഡിഎഫ്
സ്ഥാനാര്‍ഥി കെ എന്‍ എ ഖാദറിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ചൊവ്വാഴ്ച
വിവിധ നേതാക്കള്‍ എത്തും. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വൈകിട്ട്
ഏഴിന് ഒതുക്കുങ്ങലില്‍ സംസാരിക്കും. വൈകിട്ട് ഏഴിന് വേങ്ങര കാളിക്കടവില്‍
വി എം സുധീരന്‍, എ ആര്‍ നഗര്‍ കൊളപ്പുറത്ത് കെ ശങ്കരനാരായണന്‍, കെ
മുരളീധരന്‍ എന്നിവര്‍ സംസാരിക്കും. വൈകിട്ട് ഴിന് ഊരകം പഞ്ചായത്തിലെ
കോട്ടുമലയിലും വി എം സുധീരന്‍ സംസാരിക്കും.

Sharing is caring!