യു ഡി എഫ് തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഊര്‍ജം പകരാന്‍ കുഞ്ഞാലിക്കുട്ടിയുടെ റോഡ്ഷോ

വേങ്ങര: ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പി കെ കുഞ്ഞാലിക്കുട്ടി നയിക്കുന്ന റോഡ് ഷോ നാളെ കണ്ണമംഗലം പഞ്ചായത്തില്‍ നിന്ന് ആരംഭിക്കും. മണ്ഡലത്തിലെ ആറ് പഞ്ചായത്തുകളിലും അദ്ദേഹം പര്യടനം നടത്തും. നാലാം തിയതി ആരംഭിക്കുന്ന പര്യടനം എട്ടാം തിയതി അവസാനിക്കും.
വേങ്ങര മണ്ഡലം കൂടി ഉള്‍പ്പെടുന്ന മലപ്പുറം ലോക്സഭ മണ്ഡലത്തിലെ ജനപ്രതിനിധിയും, കഴിഞ്ഞ രണ്ട് നിയമസഭ തിരഞ്ഞെടുപ്പുകളിലുമായി മണ്ഡലത്തെ പ്രതിനിധീകരിച്ച എം എല്‍ എയുമായ കുഞ്ഞാലിക്കുട്ടി ഈ തിരഞ്ഞെടുപ്പിലും സജീവമായി മണ്ഡലത്തിലുണ്ട്. മുതിര്‍ന്ന യു ഡി എഫ് നേതാക്കളെല്ലാം തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് അടുത്ത ദിവസങ്ങളില്‍ മണ്ഡലത്തിലെത്തും. കഴിഞ്ഞ രണ്ടു നിയമസഭ തിരഞ്ഞെടുപ്പിലും, ലോക്സഭ തിരഞ്ഞെടുപ്പിലും തനിക്ക് മികച്ച ഭൂരിപക്ഷം സമ്മാനിച്ച വേങ്ങരക്കാരോട് തന്റെ പിന്‍ഗാമിയായ കെ എന്‍ എ ഖാദറിന് വോട്ട് ചെയ്യണമെന്ന് നേരില്‍ കണ്ട് അഭ്യര്‍ഥിക്കുകയാണ് പര്യടനത്തിന്റെ ലക്ഷ്യം.
ലോക്സഭ ഉപ തെരഞ്ഞെടുപ്പില്‍ ഏറ്റവും കൂടുതല്‍ ഭൂരിപക്ഷം നല്കിയ നിയോജക മണ്ഡലത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ പര്യടനം വന്‍ വിജയമാക്കാനുള്ള ഒരുക്കത്തിലാണ് മുന്നണി പ്രവര്‍ത്തകര്‍. അഞ്ചാം തീയതി പറപ്പൂരിലും തുടര്‍ന്നുള്ള ദിവസങ്ങളില്‍ എ ആര് നഗര്‍, ഒതുക്കുങ്ങല്‍, വേങ്ങര, ഊരകം പഞ്ചായത്തുകളിലുമാണ് പര്യടനം നടത്തുന്നത്. വേങ്ങരയിലെ ജനങ്ങള്‍ തനിക്ക് നല്കിയ കലവറയില്ലാത്ത സ്നേഹ വാല്സല്യങ്ങള് ഊഷ്മളമായി നില നിര്‍ത്താന്‍ കൂടി ഈ പര്യടനം ഉപയോഗപ്പെടുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
RECENT NEWS

താനൂരിലെ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി
താനൂർ: നിരവധി ക്രിമിനൽ കേസ്സുകളിൽ പ്രതിയായ കുപ്രസിദ്ധ റൗഡി മഞ്ചുനാഥിനെതിരെ കാപ്പ നിയമം ചുമത്തി അറസ്റ്റ് ചെയ്തു. താനൂർ പനങ്ങാട്ടൂർ മഠത്തിൽ റോഡ് സ്വദേശി തയ്യിൽ പറമ്പിൽ വീട്ടിൽ മഞ്ജുനാഥ് (45) എന്നയാളെയാണ് അറസ്റ്റ് ചെയ്തത്. മലപ്പുറം ജില്ലാ പോലിസ് [...]