മഖ്ബറകള്‍ക്ക് മതത്തില്‍ പ്രാധാന്യമില്ലെന്ന് കെപിഎ മജീദ്

മഖ്ബറകള്‍ക്ക് മതത്തില്‍ പ്രാധാന്യമില്ലെന്ന് കെപിഎ മജീദ്

മലപ്പുറം: ഇസ്‌ലാമില്‍ മഖ്ബറകള്‍ക്ക് പ്രാധാന്യമില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ്. നാടുകാണിയിലെ മഖ്ബറ തകര്‍ത്തതുമായി ബന്ധപ്പെട്ട് ഡക്കാന്‍ ക്രോണിക്കിള്‍ ദിനപത്രത്തിന് നല്‍കിയ പ്രതികരണത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. എന്നാല്‍ വാര്‍ത്ത വാസ്തവവിരുദ്ധമാണെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിച്ചു.

നാടുകാണി ചുരത്തിലെ മുഹമ്മദ് സ്വാലിഹ് മഖാം ശരീഫ് തകര്‍ക്കുകയും തെങ്ങിന്‍തൈ കുഴിച്ചിടുകയും ചെയ്ത സംഭവം സംബന്ധിച്ച ചോദ്യത്തിനായിരുന്നു മജീദിന്റെ മറുപടി. സംഭവത്തെ കുറിച്ച് അറിയില്ലെന്നും പരിശോധിക്കാതെ അതേക്കുറിച്ച് പ്രതികരിക്കാനാകില്ലെന്നും പറഞ്ഞ അദ്ദേഹം മഖ്ബറകള്‍ക്ക് മതത്തില്‍ യാതൊരു പ്രധാന്യവുമില്ലെന്ന് പറയുകയും ചെയ്തിരുന്നു. കെപിഎ മജീദിന്റെ പ്രസ്താവന സാമൂഹിക മാധ്യമങ്ങളില്‍ ചര്‍ച്ചയായതിനെ തുടര്‍ന്നാണ് വിശീദകരണവുമായി അദ്ദേഹം എത്തിയത്.

 

പത്രത്തില്‍ വന്ന വാര്‍ത്ത

 

 

 

 

 

 

 

 

 

 

 

അദ്ദേഹത്തിന്റെ വിശദീകരണം

 

Sharing is caring!