കുറ്റിപ്പുറത്ത് വെട്ടേറ്റ തമിഴ്നാട്ടുകാരന് മെഡിക്കല് കോളജില് ചികിത്സ നിഷേധിച്ചു
വളാഞ്ചേരി: കുറ്റിപ്പുറത്ത് തമിഴ്നാട് സ്വദേശിക്ക് വെട്ടിപരുക്കേല്പിച്ചു. തമിഴ്നാട് അരിയല്ലൂര് സ്വദേശി രാജേന്ദ്രനാണ് വെട്ടേറ്റത്. ഇയാളെ കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില് പ്രവേശിപ്പിച്ചു. വാക്ക് തര്ക്കത്തെ തുടര്ന്നുണ്ടായ സംഘര്ഷത്തിനൊടുവിലാണ് തമിഴ്നാട് സ്വദേശി രാജേന്ദ്രന് വെട്ടേറ്റത്.
ഇയാള്ക്കൊപ്പം വാടകമുറിയില് താമസിക്കുന്ന തമിഴ്നാട് സ്വദേശി കോടീശ്വരനാണ് രാജേന്ദ്രനെ വെട്ടിപ്പരിക്കേല്പ്പിച്ചത്. ഗുരുതരമായി പരുക്കേറ്റ രാജേന്ദ്രനെ നാട്ടുകാര് ചേര്ന്ന് തൃശൂര് മെഡിക്കല് കോളജ് ആശുപത്രിയില് എത്തിച്ചു. എന്നാല് ഇവിടെ നിന്നും രാജേന്ദ്രനെ കോയമ്പത്തൂരിലേക്ക് മാറ്റുകയായിരുന്നു. തൃശ്ശൂര് മെഡിക്കല് കോളജില് ചികിത്സ നിഷേധിച്ചതിനെ തുടര്ന്നാണ് കോയമ്പത്തൂരിലേക്ക് രാജേന്ദ്രനെ മാറ്റിയത്. സംഭവുമായി ബന്ധപ്പെട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമം നടത്തിയതിനുശേഷം ഒളിവില് പോയ കോടീശ്വരനുവേണ്ടി പോലീസ് അന്വേഷണം നടത്തുന്നുണ്ട്.
RECENT NEWS
വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി
തിരൂർ: വളവന്നൂർ കുറുക്കോൾ സമദാനഗറിൽ വീട്ടമ്മയെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തി. മൈലാടിക്കുന്നത് ബാവയുടെ ഭാര്യ നഫീസയാണ് (55) അയൽവാസിയുടെ വീട്ടുപറമ്പിലെ സെപ്റ്റിക് ടാങ്കിനായി കുഴിച്ച കുഴിയിൽ മരിച്ച നിലയിൽ [...]