കേരള പത്രപ്രവര്‍ത്തക യൂണിയന്‍ സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് തുറന്നു

കേരള പത്രപ്രവര്‍ത്തക യൂണിയന്‍   സംസ്ഥാന സമ്മേളന  സ്വാഗതസംഘം ഓഫീസ് തുറന്നു

മലപ്പുറം: മാധ്യമപ്രവര്‍ത്തനം അപകടകരമായ തൊഴില്‍ ആയിരിക്കുന്നു എന്ന് തദ്ദേശ സ്വയംഭരണ വകുപ്പുമന്ത്രി കെ ടി ജലീല്‍ പറഞ്ഞു . കേരള പത്രപ്രവര്‍ത്തക യൂണിയന്‍ അമ്പത്തിനാലാമത് സംസ്ഥാന സമ്മേളന സ്വാഗതസംഘം ഓഫീസ് മലപ്പുറത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം .

പത്രപ്രവര്‍ത്തകരാണ് രാജ്യത്ത് ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ആക്രമണങ്ങള്‍ക്ക് ഇരയായി കൊണ്ടിരിക്കുന്നത്. സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെയാണ് ഇരുട്ടിന്റെ ശക്തികള്‍ ആക്രമിച്ചുകൊണ്ടിരിക്കുതു എന്നും അദ്ദേഹം പറഞ്ഞു .

മലപ്പുറം പ്രസ് ക്ലബ് സെക്രട്ടറി സുരേഷ് എടപ്പാള്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ പി ഉണ്ണികൃഷ്ണന്‍ ,വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കുഞ്ഞാവുഹാജി, ഹോട്ടല്‍ ആന്‍ഡ് റസ്റ്ററന്റ് അസോസിയേഷന്‍സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍ കുട്ടി ഹാജി, വ്യാപാരി വ്യവസായ ഏകോപന സമിതി ട്രഷറര്‍നൗഷാദ് കളപ്പടന്‍, കെയുഡബ്ല്യുജെ സംസ്ഥാന സമിതി അംഗം സമിര്‍കല്ലായി സ്വാഗതവും ,മഹേഷ് കുമാര്‍നന്ദിയും പറഞ്ഞു.

Sharing is caring!