ഇടത് സര്‍ക്കാരിന് വേങ്ങരക്കാര് നല്‍കുക മുഖമടച്ചുള്ള അടി: ചെന്നിത്തല

ഒക്ടോബര്‍ പതിനൊന്നിന് വേങ്ങര നിയമസഭാ മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പ് കേരളത്തിന്റെ സമകാലീന രാഷ്ട്രീയ പരിസ്ഥിതിയില്‍ അതീവ പ്രാധാന്യമര്‍ഹിക്കുന്നു.
മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പിലെ പി. കെ കുഞ്ഞാലിക്കുട്ടിയുടെ അത്യുജ്ജ്വല വിജയം എങ്ങിനെയാണോ യു.ഡി.എഫിന് പുതിയ കരുത്തും ചൈതന്യവും പകര്‍ന്നത് അതില്‍ കൂടുതല്‍ തിളക്കം നല്‍കുന്നതായിരിക്കും വേങ്ങരയിലെ യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദറിന്റെ വിജയമെന്ന് തനിക്കുറപ്പുണ്ടെന്നു പ്രതിപക്ഷം നേതാവ് രമേശ് ചെന്നിത്തല.
നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സംഘ്പരിവാര്‍ ഫാസിസ്റ്റ് സര്‍ക്കാരിന്റെ ന്യൂനപക്ഷ ദലിത് വേട്ടക്കും, പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സര്‍ക്കാരിന്റെ ജനവിരുദ്ധതക്കും മുഖമടച്ചുള്ള അടിയായിരിക്കും വേങ്ങരയിലെ പ്രബുദ്ധരായ വോട്ടര്‍മാര്‍ നല്‍കുകയെന്നും ചെന്നിത്തല പറഞ്ഞു.
RECENT NEWS

വിദ്യാഭ്യാസ-ആരോഗ്യ മേഖലകൾക്ക് ഊർജം നൽകി മലപ്പുറം ജില്ലാ പഞ്ചായത്ത് ബജറ്റ്, വാരിയൻകുന്നന് സ്മാരകത്തിനും പണം
ഉൽപാദന മേഖലയ്ക്ക് 16 കോടി രൂപയാണ് ബജറ്റിൽ നീക്കിവെച്ചിരിക്കുന്നത്. ഭിന്നശേഷി സൗഹൃദ ജില്ലയാക്കാൻ 10 കോടി രൂപ.