ഫുട്ബാള്‍ പ്രേമികള്‍ക്ക് ആവേശമായി ‘ ആള് ദി ബെസ്റ്റ് ടീം ഇന്ത്യ’

മലപ്പുറം: അണ്ടര്‍ 17 ഫുട്ബാള്‍ ലോക കപ്പ് കളിക്കുന്ന ഇന്ത്യന്‍ ടീമിനു വിജയാശംസ നേര്‍ന്ന് മലപ്പുറം സോക്കര്‍ ക്ലബ്ബും ഫുട്ബാള്‍ ലവേഴ്സ് ഫോറവും സംഘടിപ്പിച്ച ആള് ദി ബെസ്റ്റ് ടീം ഇന്ത്യ ഫുട്ബോള്‍ പ്രേമികള്‍ക്ക് ആവേശമായി. പരിപാടിയുടെ ഭാഗമായി കിഴക്കെതലയില്‍ നടത്തിയ മല്‍സരങ്ങളില്‍ നൂറു കണക്കിനു ആളുകള്‍ പങ്കു ചേര്‍ന്നു.
പ്രായ ഭേദമന്യെ ആളുകള്‍ പങ്കെടുത്ത ജഗ്ലിംഗ്, ഹെഡ് കണ് ട്രോള്‍, മല്‍സരങ്ങളില്‍ അസാമാന്യ മെയ്വഴക്കം കാഴ്ച വെച്ച മനീഷ് കിഴക്കേതല ജേതാവായി. ഷൂട്ടൗട്ട് മല്‍സരത്തില്‍ സീദ്ദീഖ് പട്ടര്‍ക്കടവ് ജേതാവായി. അണ്ടര്‍ 17 വേള്‍ഡ് കപ്പിനെ ചരിത്രവുമായി ബന്ധപ്പെട്ട് നടത്തിയ ക്വിസ് മല്‍സരത്തിലും ആവേശത്തൊടെ കാണികള്‍ പങ്കാളികളായി.
പരിപാടി പി.ഉബൈദുള്ള എം.എല്‍.എ ഉദ്ഘാടനം ചെയ്തു. സൂപ്പര്‍ അഷ്രഫ് അധ്യക്ഷത വഹിച്ചു. എം.എസ്.പി.അസി.കമാന്‍ഡന്റ് കുരികേശ് മാത്യു, മലപ്പുറം അസീസ്, സന്തോഷ് ട്രോഫി താരങ്ങളായ ഫിറോസ്, മര്സ്സൂക്ക്, കോച്ച് ഷിജിത്ത്. ഉപ്പൂടന്‍ ഷൗക്കത്ത്, ഹാരിസ് ആമിയന്‍. ഷക്കീല്‍ പുതുശ്ശേരി, മജീദ് പണ്ടാറക്കല്‍, പുതുശ്ശേരി കുഞ്ഞിമുഹമ്മദ്, നജീബ് മഞ്ഞക്കണ്ടന്‍, എം.ആര്.സി.മുഹമ്മദലി, ഈസ്റ്റേണ്‍ സലീം, മഞ്ഞക്കണ്ടന്‍ ലത്തീഫ്, അദ്ദുപ്പ പാണക്കാട്, കുഞ്ഞീദു, നൗഷാദ് കളപ്പാടന്‍. പി.കെ.അയമു ഹാജി, സമീര്‍ പണ്ടാറക്കല്‍. ബാബു, സാഹിര്‍ പന്തക്കലകത്ത്, മുസ്തഫ പള്ളിത്തൊടി, ജവഹര്‍ അലി, തുടങ്ങിയവര്‍ സംസാരിച്ചു
RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]