അഡ്വ. കെ ഹംസയെ പുറത്താക്കി

കോഴിക്കോട്: വേങ്ങരയിലെ മുസ് ലിം ലീഗ് വിമത സ്ഥാനാര്‍ഥി അഡ്വ. കെ ഹംസയെ എസ്ടിയുവില്‍ നിന്നു പുറത്താക്കി. സംഘടനാ വിരുദ്ധ പ്രവര്‍ത്തനത്തിനാണ് പുറത്താക്കിയതെന്ന് എസ്ടിയു ജനറല്‍ സെക്രട്ടറി അഡ്വ. റഹ്മത്തുല്ല പറഞ്ഞു.

എസ്ടിയുവിന്റെ രണ്ടത്താണി ശാഖാ അംഗമാണ് ഹംസ. ഹൈദരലി തങ്ങളെ സമ്മര്‍ദത്തിലാക്കിയാണ് കെഎന്‍എ ഖാദര്‍ സീറ്റ് നേടിയതെന്നാരോപിച്ചാണ് അ്ഡ്വ. കെ ഹംസ ലീഗ് വിമത സ്ഥാനാര്‍ഥിയായി നാമനിര്‍ദേശ പത്രിക നല്‍കിയത്. കെഎന്‍എ ഖാദര്‍ മത്സര രംഗത്ത് പിന്‍മാറണമെന്നായിരുന്നു അദ്ദേഹത്തിന്റെ ആവശ്യം.

Sharing is caring!