നേരിന്റെ ചൂണ്ടുവിരലാണ് വേങ്ങര ഉപതെരഞ്ഞെടുപ്പെന്ന് പി.കെ കുഞ്ഞാലികുട്ടി

ഭരണകൂടം അധികാര മുഷ്ടിചുരുട്ടി ഭീകര താണ്ഡവമാടുമ്പോള്‍ അവര്‍ക്കുനേരെയുള്ള നേരിന്റെ ചൂണ്ടുവിരലാണ് വേങ്ങര ഉപതെരഞ്ഞെടുപ്പെന്ന് പി.കെ കുഞ്ഞാലികുട്ടി. വള്ളിക്കുന്ന് മണ്ഡലം കെ.എം.സി.സി സമാന മനസ്‌കര്‍ കൂട്ടായ്മ പുറത്തിറക്കിയ തെരഞ്ഞെടുപ്പ് ഗാനോപഹാരത്തിന്റെ പ്രകാശനം നിര്‍വഹിക്കുകയായിരുന്നു.

ജനാധിപത്യ വിശ്വാസികള്‍ ഒരേ മനസോടെ ഒറ്റക്കെട്ടായി യു.ഡി.എഫിനൊപ്പം നില്‍ക്കണം. വേങ്ങര പുതിയ ചരിത്ര നിയോഗത്തിനിറങ്ങുമ്പോള്‍ ഓരോ ദിവസവും ആവേശം കൊടുമുടി കയറുന്ന കാഴചയാണ് പ്രകടമാകുന്നതെന്നും പുതിയ ഗാനോപഹാരം അതിന് ഈ ആവേശത്തിന് മാറ്റു പകരുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍തി അഡ്വ. കെ.എന്‍.എ ഖാദര്‍, അശ്‌റഫ് കളത്തിങ്ങല്‍പാറ, ഇ.ടി.തലപ്പാറ, സിദ്ധീഖ് ചോനാരി, സൈനുദ്ധീന്‍ തേഞ്ഞിപ്പലം, നസീഫ് ഷെര്‍ഷ് പങ്കെടുത്തു.

Sharing is caring!