പിണറായിയും വി.എസും വേങ്ങരയിലേക്ക്
വേങ്ങര: അനവസരത്തില്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ഉപതെരഞ്ഞെടുപ്പ് എങ്കിലും വേങ്ങര ആലസ്യം വിട്ട് ഉണരുകയാണ്. നേതാക്കളുടെ പര്യടനങ്ങളോടെ അവസാന റൗണ്ട് വീറും വാശിയും നിറഞ്ഞതാകും. ഇനി ഒമ്പതു ദിവസമാണ് തെരഞ്ഞെടുപ്പിനുള്ളത്. എല്ിഎഫ് സ്ഥാനാര്‍ഥി അഡ്വ. പി പി ബഷീര്‍ രണ്ടാം ഘട്ട പൊതുപര്യടനം ആരംഭിച്ചു. യുഡിഎഫ് സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍ ആദ്യഘട്ട പര്യടനത്തിലാണ്.
എല്‍ഡിഎഫ് പഞ്ചായത്ത് കണ്‍വന്‍ഷനുകള്‍ നേരത്തെ തന്നെ പൂര്‍ത്തിയായി. കുടുംബഗയോഗങ്ങളുടെയും ബൂത്തുതല പൊതുയോഗങ്ങള്‍ ആരംഭിച്ചു. നേതാക്കളും മന്ത്രിമാരും എംപി, എംഎല്‍എമാരും മണ്ഡലത്തിലെത്തും. വിവിധ പഞ്ചായത്തുകളുടെ ചുമതല നിര്‍വഹിക്കുന്നത് എംഎല്‍എമാരാണ്. എംഎല്‍എമാരായ ടി വി രാജേഷ് (വേങ്ങര), എം സ്വരാജ് (പറപ്പൂര്), ജെയിംസ് മാത്യു (ഒതുക്കുങ്ങല്‍), പി ഉണ്ണി (ഊരകം) എന്നിവരും മുന്‍ എംപി എന്‍ എന്‍ കൃഷ്ണദാസ് കണ്ണമംഗലത്തും മുന്‍ എംഎല്‍എ എം ചന്ദ്രന് എ ആര് നഗറിലും ചുമതലയിലുണ്ട്. എംഎല്‍എമാരായ പി ഐഷാപോറ്റി (ഊരകം), പുരുഷന് കടലുണ്ടി (കണ്ണമംഗലം), എം നൗഷാദ്, കെ ബാബു (വേങ്ങര), വി കെ സി മമ്മദ്കോയ (എ ആര് നഗര്‍), ഐ ബി സതീഷ് (പറപ്പൂര്), രാജു അബ്രഹാം (ഒതുക്കുങ്ങല്‍) എന്നിവര്‍ തിങ്കളാഴ്ചമുതല്‍ പ്രചാരണരംഗത്തുണ്ടാകും. പുറമേ എംപിമാരും മറ്റു എംഎല്‍എമാരും അടുത്ത ദിവസങ്ങളോടെ എത്തിച്ചേരും.
മുഖ്യമന്ത്രി പിണറായി വിജയന് ആറിന് എത്തും. വൈകിട്ട് 4.30ന് കുന്നുംപുറം, അഞ്ചിന് പറപ്പൂര് പാലാണി, 6.30ന് ഒതുക്കുങ്ങല്‍ എന്നിവിടങ്ങളില്‍ പഞ്ചായത്ത് റാലികളില്‍ പങ്കെടുക്കും. വി എസ് അച്യുതാന്ദന് എട്ടിന് വൈകിട്ട് അഞ്ചിന് വേങ്ങരയില്‍ എല്‍ഡിഎഫ് റാലിയില്‍ സംസാരിക്കും. സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് ബുധനാഴ്ച മുതല്‍ വേങ്ങരയില്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. വിവിധ പഞ്ചായത്ത് റാലികളിലും പൊതുയോഗങളിലും സംസാരിക്കും.
മന്ത്രി ഡോ. തോമസ് ഐസക് ബുധനാഴ്ച എത്തും. മന്ത്രിമാരായ ഇ ചന്ദ്രശേഖരന്, മാത്യു ടി തോമസ്, ജെ മേഴ്സിക്കുട്ടിയമ്മ, കെ കെ ശൈലജ, പ്രൊഫ. സി രവീന്ദ്രനാഥ്, ജി സുധാകരന്, എം എം മണി, കടകംപള്ളി സുരേന്ദ്രന് എന്നിവരും സിപിഐ ദേശീയ എക്സിക്യൂട്ടീവ് അംഗം പന്ന്യന്‍ രവീന്ദ്രന്, ഐഎന്‍എല്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രൊഫ. എ പി അബ്ദുള്‍ വഹാബ് എന്നിവരും പ്രചാരണത്തിനെത്തും. മന്ത്രി ഡോ. കെ ടി ജലീല്‍ തിങ്കളാഴ്ച ഊരകം, വേങ്ങര പഞ്ചായത്തുകളില്‍ പര്യടനം നടത്തും. സിപിഐ എം കേന്ദ്രകമ്മിറ്റിയംഗം എളമരം കരീം, സംസ്ഥാന സെക്രട്ടറിയറ്റംഗം കെ ജെ തോമസ് തുടങ്ങിയ നേതാക്കളും അടുത്തദിവസങ്ങളില്‍ വേങ്ങരയില്‍ എത്തും.
യുഡിഎഫ് പ്രചാരണത്തിന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെപിസിസി പ്രസിഡന്റ് എം എം ഹസ്സന്, വി എം സുധീരന് എന്നിവര്‍ ബുധനാഴ്ചയും കെ സി വേണുഗോപാല്‍ എംപി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ, കെ മുരളീധരന് എംഎല്‍എ എന്നിവര്‍ അഞ്ചിനും എത്തും.
RECENT NEWS
രണ്ടാഴ്ച്ചക്കിടെ കാട്ടാനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാമത്തെ മരണം
നിലമ്പൂർ: ആനയുടെ ആക്രമണത്തിൽ നിലമ്പൂരിൽ രണ്ടാഴ്ച്ചയ്ക്കിടെ രണ്ടാമത്തെ മരണം. എടക്കര ഉച്ചക്കുളം നഗർ സ്വദേശിനി സരോജിനി (50) ബുധനാഴ്ച രാവിലെ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. സരോജിനിയും, അവരുടെ ഭർത്താവും മറ്റ് അംഗങ്ങളും ആടുകളെ മേയ്ക്കാൻ [...]