പുത്തനത്താണിയില്‍ ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു

ദേശീയപാതയില്‍ പുത്തനത്താണിക്ക് സമീപം ചുങ്കത്ത് ഓടിക്കൊണ്ടിരുന്ന കാര്‍ കത്തിനശിച്ചു. പോലീസ് അന്വേഷണം ആരംഭിച്ചു. കാര്‍ കത്താനിടയായ സംഭവത്തെ കുറിച്ചാണു അന്വേഷണം നടക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
കടുങ്ങാത്ത്കുണ്ട് സ്വദേശി പി എം ഇസ്മായിലിന്റെ കാറാണ് കത്തിയത്.ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം.ഇസ്മായിലും കുടുംബവും ചെര്‍പ്പുളശ്ശേരിയില്‍ നിന്ന് കടുങ്ങാത്ത്കുണ്ടിലേക്ക് വരുന്ന വഴി ചുങ്കത്തെത്തിയപ്പോള്‍ കാറില്‍ നിന്ന് പുകയുയരുന്നത് കണ്ട് നിര്‍ത്തി എല്ലാവരും പുറത്തിറങ്ങിയ ഉടനെ കാര്‍ പൂര്‍ണ്ണമായും കത്തുകയായിരുന്നു.
ആര്‍ക്കും പരുക്കില്ല. തിരൂരില്‍നിന്നും അഗ്നിരക്ഷാസേനയെത്തി തീയണച്ചു. അപകടത്തെ തുടര്‍ന്ന് റോഡില്‍ ഏറെ നേരം ഗതാഗതം സ്തംഭിച്ചു. പോലീസ് എത്തിയാണ് പ്രശ്നം പരിഹരിച്ചത്.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]