കെഎന്‍എ ഖാദറിന് മുന്‍കൂര്‍ വിജയാശംസ നേര്‍ന്ന് അഡ്വ ജയശങ്കര്‍

മലപ്പുറം: വേങ്ങരയില്‍ ആര് ജയിക്കുമെന്നറിയാന്‍ വോട്ടെണ്ണി തീരും വരെ കാത്തിരിക്കേണ്ടതില്ലെന്ന് അഡ്വ. എ ജയശങ്കര്‍. മുസ് ലിം ലീഗിന്റെ പൊന്നാപുരം കോട്ടയാണ് വേങ്ങരയെന്നും അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞു.
ഷാര്‍ജാ സുല്‍ത്താന്‍ 149 ഇന്ത്യക്കാരെ മോചിപ്പിച്ചതാണ് സഖാക്കളുടെ ഏറ്റവും പുതിയ നമ്പര്‍. ഷാര്‍ജാ സുല്‍ത്താനല്ല ബഗ്ദാദിലെ ഖലീഫ വന്നാലും ഫലമില്ലെന്നും അദ്ദേഹം പോസ്റ്റില്‍ പറയുന്നു.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
വേങ്ങരയിലെ തെരഞ്ഞെടുപ്പു ചിത്രം തെളിഞ്ഞു, പ്രചരണം ചൂടുപിടിച്ചു. സഖാവ് പിപി ബഷീറാണ് ഇടതു മുന്നണി സ്ഥാനാര്‍ഥി. മുന്‍ സഖാവ് കെഎന്‍എ ഖാദറാണ് ഐക്യമുന്നണി സ്ഥാനാര്‍ഥി. ജാമ്യസംഖ്യ ഖജനാവിലേക്കു മുതല്‍കൂട്ടാന്‍ ബിജെപിയും പോപ്പുലര്‍ ഫ്രണ്ടും ഓരോരുത്തരെ നിര്‍ത്തിയിട്ടുണ്ട്.
കൂടാതെ ലീഗുവിമതന് എന്ന് അവകാശപ്പെടുന്ന ഒരു പഹയനും വേറൊരു സര്‍വതന്ത്ര സ്വതന്ത്രനും പത്രിക കൊടുത്തിട്ടുണ്ട്. വെല്‍ഫെയര്‍ പാര്‍ട്ടിയും പിഡിപിയും സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടില്ല. നിലപാട് പ്രഖ്യാപിച്ചിട്ടുമില്ല. കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പിന്റെ പിന്തുണ ആര്‍ക്കെന്ന് അറിയാനും അല്പം കൂടി കാത്തിരിക്കണം.
ഷാര്‍ജാ സുല്‍ത്താന്‍ 149 ഇന്ത്യക്കാരെ മോചിപ്പിച്ചതാണ് സഖാക്കളുടെ ഏറ്റവും പുതിയ നമ്പര്‍. മുസ്ലിംലീഗിന്റെ പൊന്നാപുരം കോട്ടയാണ് വേങ്ങര. ഷാര്‍ജാ സുല്‍ത്താനല്ല ബാഗ്ദാദിലെ ഖലീഫ വന്നാലും ഫലമില്ല. ആരു ജയിക്കും എന്നറിയാന്‍ വോട്ടെണ്ണി തീരുംവരെ കാത്തിരക്കേണ്ട; പരപ്പനങ്ങാടി പണിക്കരെ കൊണ്ട് കവിടിയും വയ്പ്പിക്കയും വേണ്ട.
മുന്സഖാവിന് മുന്‍കൂര്‍ വിജയാശംസകള്‍
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]