ബ്രാഹ്മണഗൃഹങ്ങളിലെ ബൊമ്മക്കൊലു സമാപിച്ചു

നവരാത്രി ആഘോഷത്തോടനുബന്ധിച്ച് തൃക്കാവി ബ്രാഹ്ണഗൃഹങ്ങളിലൊരുക്കിയ ബൊമ്മക്കൊലുപൂജ സമാപിച്ചു. ബൊമ്മക്കൊലു ഒരു കുടുംബസംഗമത്തിനുള്ള വേദി കൂടിയായായിരുന്നു. ബന്ധുക്കളും അയല്‍വീട്ടുകാരുമെല്ലാം ബൊമ്മക്കൊലു കാണാനെത്തി. എല്ലാവരും ചേര്‍ന്ന് ആട്ടവും പാട്ടുമായി ബൊമ്മക്കൊലു ആഘോഷിച്ചു.
വിജയദശമി ദിവസം തൃക്കാവ് ദുര്‍ഗ്ഗാഭഗവതി ക്ഷേത്രത്തില്‍ സന്ധ്യയ്ക്ക് ദീപാരാധന കഴിഞ്ഞ ഉടന്‍തന്നെ മരപ്പാവകളെ കിടത്തിവെയ്ക്കുന്ന ചടങ്ങ് നടന്നു. പിന്നീട് മംഗളം പാടി അവസാനിപ്പിച്ചു. ഞായറാഴ്ച ബൊമ്മക്കൊലു ഒരുക്കിയ പാവകളെയെല്ലാം പൊതിഞ്ഞ് സൂക്ഷിക്കും. വീണ്ടും ഒരു ബൊമ്മക്കൊലു ആഘോഷത്തിനൊരുങ്ങുന്നതുവരെ.
RECENT NEWS

സമസ്ത ഓണ്‍ലൈന്‍ മദ്റസ ‘തിലാവ’ റമദാന് പരിപാടികള്‍ ശ്രദ്ധേയമാവുന്നു
ചേളാരി: സമസ്ത ഓണ്‍ലൈന്‍ മദ്റസ മുഖേന റമദാന് ഒന്നു മുതല്‍ നടത്തിവരുന്ന ‘തിലാവ’ മജാലിസുറമദാന് പ്രത്യേക പരിപാടികള്‍ ശ്രദ്ധേയമാവുന്നു. വിശുദ്ധ ഖുര്‍ആനിലെ ‘സൂറത്തുന്നാസ്’ മുതല്‍ പ്രത്യേകം തെരഞ്ഞെടുക്കപ്പെട്ട അധ്യായങ്ങളാണ് [...]