വേങ്ങരയില്‍ ലീഗിന് കേരളാ കോണ്‍ഗ്രസ് പിന്തുണ
വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ കേരളാ കോണ്‍ഗ്രസിന്റെ പിന്തുണ മുസ്ലിംലീഗിനെന്നു പാര്‍ട്ടി ചെയര്മാന് കെ.എം. മാണി തിരുവനന്തപുരത്ത് വെച്ചു മാധ്യമങ്ങളോട് പറഞ്ഞു. മുസ്ലിംലീഗുമായി പാര്‍ട്ടി അടുത്ത ബന്ധമാണുള്ളതെന്നും ഇതിനാലാണു ലീഗിന് പിന്തുണ പ്രഖ്യാപിക്കുന്നത്.
എന്നാല്‍ ഇതു മുന്നണി പ്രവേശനത്തിനുള്ള പാലമായി ആരും വ്യാഖ്യാനിക്കേണ്ട, യു.ഡി.എഫിലേക്ക് പോകാന്‍ കേരളാ കോണ്‍ഗ്രസിന് ഇപ്പോള്‍ തീരുമാനമില്ല, തങ്ങളുടെ മുന്നണി പ്രവേശനം ചൂണ്ടിക്കാട്ടി ഇനി അപമാനിക്കരുത്, ഇതു സംബന്ധിച്ചു കേരളാ കോണ്‍ഗ്രസ് ആരുടെ മുന്നിലും അപേക്ഷ നല്‍കിയിട്ടില്ല, രണ്ടു മാസത്തിനുള്ളില്‍ മുന്നണി പ്രവേശനം സംബന്ധിച്ചു കൂടുതല്‍ വ്യക്തത വരുമെന്നും കെ.എം മാണി പറഞ്ഞു.
അതേ സമയം കുഞ്ഞാലിക്കുട്ടിക്കു കെ.എം മാണിയുമായുള്ള അടുത്ത ബന്ധംകാരണമാണു ലീഗിന് കേരളാ കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചതെന്ന സൂചനയുണ്ട്. മലപ്പുറം ലോക്സഭാ ഉപതെരഞ്ഞെടുപ്പില്‍ കുഞ്ഞാലിക്കുട്ടി പരസ്യപിന്തുണ പ്രഖ്യാപിച്ചിരുന്ന കേരളാ കോണ്‍ഗ്രസ് മലപ്പുറത്തുവെച്ചു പ്രചരണ കണ്‍വെന്‍ഷനും നടത്തിയിരുന്നു. അന്നും ഇതെ നിലപാടാണു പാര്‍ട്ടി ചെയര്മാന് കെ.എം. മാണി പറഞ്ഞിരുന്നത്.
RECENT NEWS
ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ മലപ്പുറത്തെ പ്രതിനിധീകരിച്ച് മെഡൽ നേടിയവർക്ക് ആദരം
മലപ്പുറം: കായിക രംഗത്ത് ജില്ലയുടെ മികവ് ഉയര്‍ത്തിയ പ്രതിഭകളെ ആദരിച്ചു. ദേശീയ-അന്തര്‍ദേശീയ മത്സരങ്ങളില്‍ മെഡല്‍ നേടിയ താരങ്ങളെയാണ് ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ ആദരിച്ചത്. വിവിധ കായിക ഇനങ്ങളില്‍ മെഡല്‍ നേടിയ നൂറിലധികം [...]




