ഫേസ്ബുക്കില്‍ പോസ്റ്റിട്ട മഞ്ചേരിയിലെ യുവാവിന് വധു റെഡി

താന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്നും അന്വേഷണത്തിലാണെന്നും ചൂണ്ടിക്കാട്ടി ഫേസ്ബുക്കില്‍ പോസ്റ്റിട്ട മഞ്ചേരി സ്വദേശിക്ക് അനുയോജ്യമായി വധുവിനെ ഫേസ്ബുക്ക്തന്നെ കണ്ടെത്തിക്കൊടുത്തു. ഫേസ്്ബുക്കില്‍ പോസ്റ്റിട്ട വിവാഹം നടത്താന്‍ കഴിയുന്ന പതുമാര്ഗമാണു മഞ്ചേരി സ്വദേശിയായ രഞ്ജിഷ് മഞ്ജരി കാണിച്ചു നല്‍കിയത്.
‘എന്റെ കല്യാണം ഇതുവരെ ശരിയായിട്ടില്ല, അനേഷണത്തിലാണ്. പരിചയത്തിലുള്ളവരുണ്ടെങ്കില്‍ അറിയിക്കണം. 8593917111’ഇങ്ങനെയൊരു ഫേസ്ബുക്ക് പോസ്റ്റാണു കഴിഞ്ഞ ജൂലൈ 28ന് രഞ്ജിഷ് മഞ്ജരി തന്റെ ഫേസ്ബുക്ക്പേജിലിട്ടത്. എന്തായാലും വിവാഹാലോചനയുടെ പുതിയ ഇ-വഴി ഏറ്റിരിക്കുന്നു. ഫേസ്ബുക്കിലൂടെ പരസ്യം നല്കി വിവാഹം ആലോചിച്ച രഞ്ജിഷ് മഞ്ജരിക്ക് ജീവിത പങ്കാളിയെ ലഭിച്ചിരിക്കുന്നു.
ഇന്നലെ ഫേസ്ബുക്കിലൂടെയാണ് രഞ്ജിഷ് ഇക്കാര്യം അറിയിച്ചത്. ജീവിത പങ്കാളിയെ കിട്ടി, സമയമാകുമ്പോള്‍ എല്ലാവരേയും അറിയിക്കും, സഹകരിച്ചവര്‍ക്കെല്ലാം, പ്രത്യേകിച്ച് മീഡിയക്കും നന്ദി. ഫേസ്ബുക്ക് മാട്രിമോണി എല്ലാവര്ക്കും ഉപകാരപ്പെടട്ടെ. എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
കണ്ടെത്തിയ പങ്കാളി ടീച്ചറാണ്. മറ്റു വിവരങ്ങള്‍ രഞ്ജിഷ് വെളിപ്പെടുത്തിയിട്ടില്ല. ഫേസ്ബുക്ക് മാട്രിമോണിയിലൂടെ പരസ്യം നല്കിയ സമയത്ത് തന്നെ നിരവധി ആലോചനകള്‍ വന്നിരുന്നതായി രഞ്ജിഷ് പറഞ്ഞിരുന്നു.
RECENT NEWS

കാളികാവിലെ പ്ലസ് ടു വിദ്യാർഥിനിയെ കുറിച്ചുള്ള വാർത്ത വ്യാജമെന്ന് നിഗമനം, മാതൃഭൂമിയുടെ കാളികാവ് ലേഖകനെ തേടി സൈബർ ലോകം
കാളികാവ്: അനിയത്തിക്ക് വേറെ യൂണിഫോം തയിക്കാൻ ഗതിയില്ലാത്തതിനാൽ ഛായം പൂശരുതെന്ന് പറഞ്ഞ പെൺകുട്ടിയെന്ന നിലയിൽ പ്രമുഖ മാധ്യമത്തിൽ വന്ന വാർത്ത വ്യാജമെന്ന് നിഗമനം. പെൺകുട്ടിയുടെ വേദന അറിഞ്ഞതോടെ പലരും സഹായ വാഗ്ദാനവുമായി സമീപത്തെ പല ഓഫിസുകളേയും [...]