റോഹിജ്യന്‍ അഭയാര്‍ഥികളുടെ ശാപം മോദിയെ വേട്ടയാടുന്നു; ഉമ്മന്‍ ചാണ്ടി
കണ്ണമംഗലം: റോഹിജ്യന്‍ അഭയാര്‍ഥികളുടെ ശാപം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വേട്ടയാടുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മോദി സര്‍ക്കാരിന്റെ മൂന്നര വര്‍ഷത്തെ ഭരണത്തിന്റെ ഫലമാണ് സാമ്പത്തിക പ്രതിസന്ധിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കണ്ണമംഗലം പഞ്ചായത്തിലെ മേമാട്ടുപാറയിലെ യു ഡി എഫ് പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വേങ്ങര മണ്ഡലത്തിലെ വോട്ടര്‍മാര്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ദുര്‍ഭരണത്തിനെതിരെ പ്രതികരിക്കാന്‍ കിട്ടുന്ന അവസരമാണ് ഉപതിരഞ്ഞെടുപ്പെന്ന് അദ്ദേഹം പറഞ്ഞു. പെട്രോള്‍-ഡീസല്‍ വിലവര്‍ധനവിന്റെ അധിക നികുതി ഒഴിവാക്കാതെ ജനങ്ങളുടെ മേല്‍ അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇന്ധന വില വര്‍ധനയ്ക്കെതിരെ പ്രതിഷേധിക്കാന്‍ എല്‍ ഡി എഫ് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
തനിക്കും, കെ എന്‍ എ ഖാദറിനും കൂടി മണ്ഡലത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ ചെയ്യാന്‍ കഴിയുമെന്ന് ചടങ്ങില്‍ സംസാരിച്ച കുഞ്ഞാലിക്കുട്ടി പറഞ്ഞു. സ്ഥാനാര്‍ഥി കെ എന്‍ എ ഖാദര്‍, അബ്ദുറഹ്മാന് രണ്ടത്താണി, വി വി പ്രകാശ്, സലീം കുരുവമ്പലം എന്നിവര്‍ സംസാരിച്ചു.
RECENT NEWS
മലപ്പുറത്തെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ഒരുക്കങ്ങളാവുന്നു. ടീം “മ” രൂപീകരിച്ചു
മലപ്പുറം: “മ” ലൗ, ലെഗസി, ലിറ്ററേച്ചർ എന്ന പേരിൽ മലപ്പുറത്തിന്റെ ചരിത്രത്തിലെ ആദ്യത്തെ ലിറ്ററേച്ചർ ഫെസ്റ്റിവെല്ലിന് ജില്ലാ ആസ്ഥാനത്ത് ഒരുക്കങ്ങളാവുന്നു. ഇതിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നതിന് പാണക്കാട് സയ്യിദ് മുനവ്വറലി [...]