ജാര്‍ഖണ്ഡില്‍ വിവിധ ജീവകാരുണ്യ പദ്ധതികള്‍ മുസ്ലിംലീഗ് നാടിനു സമര്‍പ്പിച്ചു

ജാര്‍ഖണ്ഡിലെ പിന്നോക്ക ഗ്രാമങ്ങളില്‍ ഇന്ത്യന്‍ യൂണിയന് മുസ്ലിംലീഗ് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നടപ്പാക്കുന്ന വിവിധ ജീവ കാരുണ്യ പദ്ധതികള്‍ നാടിനു സമര്‍പ്പിച്ചു. ഗോ സംരംക്ഷണത്തിന്റെ പേരില്‍ സംഘപരിവാര്‍ ക്രൂരതകള്‍ക്കിരയായി കൊല്ലപ്പെട്ട മിന്ഹാജിന്റെ കുടുംബത്തിന് നല്കുന്ന വാഹനത്തിന്റെ കൈമാറ്റം ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി നിര്‍വ്വഹിച്ചു.
മുര്‍ളി പഹാഡിയില് ഇതോടനുബന്ധിച്ച് നടന്ന സമ്മേളനം ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി. ഉദ്ഘാടനം ചെയ്തു. ഇസ്ലാംപൂരില്‍ പള്ളി, മദ്രസ കെട്ടിടങ്ങളുടെ തറക്കല്ലിടല്‍ കര്‍മ്മവും ഇ.ടി. നിര്‍വ്വഹിച്ചു. പച്മേറിയ ഗ്രാമത്തില്‍ ഉംഫഹദ് സ്കൂള്‍ പ്രവര്‍ത്തനോല്‍ഘാടനം, ബദ്ഗുന്തറയില് മസ്ജിദിനും സ്കൂളിനും തറക്കല്ലിടല്‍, വിവിധ സ്കൂളുകളുടെ വികസനപ്രവര്‍ത്തനത്തിനായുള്ള കൂട്ടായ്മകള്‍ എന്നിവയും നടന്നു. ഉത്തരേന്ത്യയിലെ പ്രധാന ആഘോഷമായ പൂജയുടെ വേളയായതിനാല്‍ ഗ്രാമമേഖലയിലെ ദളിത് ആദിവാസികള്‍ക്ക് വസ്ത്ര വിതരണവും നടത്തി. എസ്.ടി.യു ദേശീയ പ്രസിഡന്റ് അംജദ് അലി, മുസ്ലിം ലീഗ് കേരള സംസ്ഥാന സെക്രട്ടറി ഡോ. സി.പി. ബാവ ഹാജി, മുഹമ്മദ് കോയ തിരുന്നാവായ, ഹമദ് മൂസ, സിറാജ് ആതവനാട്, മൊയ്തീന്‍കുട്ടി ഖത്തര്‍, കുട്ടിമൊയ്തു, മുഫ്തി സഈദ് ആലം, മൗലാന ലിയാഖത്തലി, ലത്തീഫ് രാമനാട്ടുകര തുടങ്ങിയവര്‍ ചടങ്ങുകളില്‍ സംബന്ധിച്ചു.
RECENT NEWS

പുത്തനത്താണിയിൽ സ്കൂൾ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി
പുത്തനത്താണി: ചേരുലാൽ ഹൈസ്ക്കൂളിലെ അധ്യാപികയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തനത്താണിക്കടുത്ത് ചേരുലാൽ ഹൈസ്കൂൾപടി എടത്തട്ടത്തിൽ സക്കീർ മാസ്റ്ററുടെ ഭാര്യ ജസിയ (46) ആണ് മരിച്ചത്. വീടനകത്ത് വെച്ച് പൊള്ളലേറ്റ നിലയിലാണ് കണ്ടെത്. ഗ്യാസ് [...]