നാടുകാണി മഖാമിന് നേരെയുള്ള കയ്യേറ്റം പ്രതിഷേധാര്‍ഹം: എസ് വൈ എസ്

മലപ്പുറം: പതിറ്റാണ്ടുകളായി പരിപാലിച്ചു വരുന്നതും ഇസ്ലാമിക വിശ്വാസികളുടെ തീര്‍ത്ഥാടന കേന്ദ്രവുമായ നാടുകാണി മഖാമിന് നേരെയുള്ള കയ്യേറ്റം പ്രതിഷേധാര്‍ഹമാണെന് എസ് വൈ എസ് ജില്ലാ കാബിനറ്റ് അഭിപ്രായപ്പെട്ടു.
സമൂഹത്തില്‍ ചിദ്രതയും അരാജകത്വവും വളര്‍ത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് ഇതിനു പിന്നില്‍. സങ്കുചിതമായ ആദര്‍ശത്തെ പ്രതിനിധാനം ചെയ്യുന്നവര്‍ക്കേ ഇത്തരം അക്രമണം അഴിച്ചു വിടാനാകൂ.
വിശ്വാസികളുടെ മനസ്സ് വേദനിപ്പിക്കുന്നതിലൂടെ അക്രമികള്‍ ലക്ഷ്യമാക്കുന്നത് നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കലാണ് . പ്രതികളെ നിയത്തിന് മുമ്പില്‍ കൊണ്ട് വരാന്‍ നിയമപാലകര്‍ ജാഗ്രത കാണിക്കണമെന്നും കാബിനറ്റ് ആവശ്യപ്പെട്ടു.
സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി അധ്യക്ഷത വഹിച്ചു . എം അബൂബക്കര്‍ മാസ്റ്റര്‍, ടി അലവി പുതുപറമ്പ് , സയ്യിദ് സീതിക്കോയ തങ്ങള്‍, എന്‍ എം സ്വാദിഖ് സഖാവി, ഇ കെ മുഹമ്മദ് കോയ സഖാഫി, ഹസൈനാര്‍ സഖാഫി കുട്ടശ്ശേരി, വി പി എം ബഷീര്‍, എ പി ബഷീര്‍, കെ പി ജമാല്‍ , കരുവള്ളി അബ്ദു റഹിം സംബന്ധിച്ചു.
RECENT NEWS

പി സി ജോര്‍ജിനെതിരെ യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് പരാതി നല്കി
മലപ്പുറം: വര്‍ഗീയ പരാമര്‍ശത്തില്‍ ബിജെപി നേതാവ് പി.സി ജോര്‍ജിനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് യൂത്ത് ലീഗ് പരാതി നല്കി. പരാതി നല്‍കിയിട്ടും പാലാ പൊലീസ് കേസെടുക്കുന്നില്ലെന്ന് മുഖ്യമന്ത്രിയെ അറിയിച്ചു. കാസയുടെ വര്‍ഗീയ ഇടപെടലും [...]