ഫാസിസത്തിനെതിരെ തുറന്നെഴുതി മലപ്പുറം കോളജ് മാഗസിന്‍

മലപ്പുറം: രാജ്യത്തിന്റെ നിലനില്‍പ്പിനു തന്നെ ഭീഷണിയാകുന്ന ഫാസിസ്റ്റ് കടന്നാക്രമണത്തിനെതിരെ തുറന്നെഴുതി വിദ്യാര്‍ഥികളുടെ കോളജ് മാഗസിന്‍. മലപ്പുറം ഗവണ്‍മെന്റ് കോളജിലെ 201617 യൂണിയന്‍ പുറത്തിറക്കിയ മാഗസിനാണ് ഫാസിസ്റ്റ് നീക്കങ്ങള്‍ക്കെതിരെ തുറന്നെഴുത്ത് നടത്തിയിരിക്കുന്നത്.
ഒരു വാക്കെങ്കിലും പറക നീ മൗനം മരണമാകുന്നു എന്ന പേരിട്ടിക്കുന്ന മാഗസിനില്‍ വിവിധ ഭാഷകളിലുള്ള കഥ, കവിത, ലേഖനം, അനുസ്മരണക്കുറിപ്പ്, അനുഭവം എന്നിവയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വര്‍ധിച്ചു വരുന്ന ഫാസിസ്റ്റ് നീക്കങ്ങളെ പ്രമേയമാക്കിയാണ് മിക്ക സൃഷ്ടികളും ഉള്ളകത്. കോളജ് സെമിനാര്‍ ഹാളില്‍ നടന്ന മാഗസിന്റെ വിതരണോദ്ഘാടനം പ്രശസ്ത കവി റഫീഖ് അഹമ്മദ് നിര്‍വഹിച്ചു.
കോളജ് പ്രിന്‍സിപ്പല്‍ ഡോ: കൃഷ്ണകുമാര്‍ ഏറ്റുവാങ്ങി. കെ.ടി ഫാത്തിമ ഷിഫാനത്ത് അധ്യക്ഷയായി. മാഗസിന്‍ പരിചയം സ്റ്റുഡന്റ് എഡിറ്റര്‍ കെ റിഷാദ് നിര്‍വഹിച്ചു. അധ്യാപകരമായ പികെ അബ്ദുല്‍ ഹമീദ്, ഡോ: വി. സുലൈമാന്‍, ഹംസ തോടേങ്ങല്‍, മൊയ്തീന്‍ തോട്ടശ്ശേരി, ലത്തീഫ്, കെ.പി ഷക്കീല, കെ മുഹമ്മദ്, സജ്ഞയ്, ഖമറുല്‍ ജമാല്‍, ഇര്‍ഷാദലി, പിപി മുനീര്‍ പ്രസംഗിച്ചു.
RECENT NEWS

കഞ്ചാവ് വ്യാപാരിയെ പിടികൂടി പോലീസ്, പിടിച്ചെടുത്തത് 1.30 കിലോ കഞ്ചാവ്
കൊണ്ടോട്ടി: വാടക ക്വാര്‍ട്ടേഴ്സില്‍ നിന്ന് 1.300 കിലോഗ്രാം കഞ്ചാവുമായി അസം സ്വദേശി അറസ്റ്റില്‍. വ്യാഴാഴ്ച വൈകീട്ട് നടന്ന പരിശോധനയിലാണ് താമസിക്കുന്ന മുറിയില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. കൊടശ്ശേരി രണ്ടിലെ വാടക ക്വാര്‍ട്ടേഴ്സില്‍ [...]