യു ഡി എഫിന്റെ വികസന അവകാശവാദങ്ങളെ ഖണ്ഡിച്ച് പി പി ബഷീര്‍

യു ഡി എഫിന്റെ വികസന അവകാശവാദങ്ങളെ ഖണ്ഡിച്ച് പി പി ബഷീര്‍

വേങ്ങര: നാല് പാലവും, കുറച്ച് കറുത്ത റോഡുകളും കാട്ടി ഇതാണ് വികസനമെന്ന് അവകാശപ്പെടുന്ന വിധത്തില്‍ രാഷ്ട്രീയ പാപ്പരത്തം കാണിക്കുകയാണ് മുസ്ലിം ലീഗെന്ന് വേങ്ങര നിയോജക മണ്ഡലം ഇടതു മുന്നണി സ്ഥാനാര്‍ഥി അഡ്വ പി പി ബഷീര്‍. മണ്ഡലത്തിലെ കാര്‍ഷിക-വിദ്യാഭ്യാസ മേഖലകള്‍ പരിതാപകരമായ അവസ്ഥയിലാണെന്ന് അദ്ദേഹം പറഞ്ഞു. മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ തിരഞ്ഞെടുപ്പ് പര്യടനത്തിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഏതാനും പാലങ്ങളും, റോഡും കാണിച്ച് വികസനമെന്ന് പറയുകയാണ് എല്‍ ഡി എഫ് ചെയ്യുന്നത്. കാര്‍ഷിക മേഖലയുടെ പുനരുദ്ധാരണത്തിന് യു ഡി എഫ് ജനപ്രതിനിധി ആയിരുന്ന വ്യക്തി ഒന്നും ചെയ്തിട്ടില്ലെന്ന് പി പി ബഷീര്‍ ആരോപിച്ചു. വിദ്യാഭ്യാസ മേഖലയിലും ആവശ്യത്തിന് സൗകര്യങ്ങള്‍ ഒരുക്കാന്‍ വേങ്ങരയുടെ ജനപ്രതിനിധി ശ്രമിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് അടുക്കും തോറും ആത്മവിശ്വാസം വര്‍ധിക്കുകയാണ്. വേങ്ങര ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ടെന്ന് ജനങ്ങളുടെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാണെന്നും പി പി ബഷീര്‍ പറഞ്ഞു.

Sharing is caring!