ബാംഗ്ലൂരില്നിന്ന് ഭര്ത്താവിനെ തേടി കൊണ്ടോട്ടിയിലെത്തിയ യുവതി കണ്ടത് വേറെ ഭാര്യയേയും മക്കളേയും
ബാംഗ്ലൂരില്നിന്ന് ഭര്ത്താവിനെ തേടി കൊണ്ടോട്ടിയിലെത്തിയ യുവതി കണ്ടത് വേറെ ഭാര്യയേയും മക്കളേയും. പിന്നീട് നടന്നത് ഭര്ത്താവിനായുള്ള
ഭാര്യമാരുടെ തമ്മില് തല്ല് വിവാഹം കഴിഞ്ഞ് ഒന്നര വര്ഷത്തിന് ശേഷം ഒഴിഞ്ഞു മാറാന് നോക്കിയ ഭര്ത്താവിനെ തേടിയാണു ബാംഗ്ലൂരില് നിന്ന് പ്രവാസിയായ ഭര്ത്താവിനെ തേടിയെത്തിയ യുവതി കൊണ്ടോട്ടിയിലെത്തിയത്.
തുടര്ന്നു ഭര്ത്താവിനെ കൊണ്ടു പോകുമെന്ന് രണ്ടാം ഭാര്യയും വിട്ടു തരില്ലെന്ന് ആദ്യ ഭാര്യയും വാശിപിടിച്ചതോടെ ഇരു വിഭാഗങ്ങള് തമ്മില് ഏറ്റു മുട്ടി. സംഭവത്തില് ബാംഗ്ലൂരില് നിന്നെത്തിയ യുവതിയും ബന്ധുക്കളും പരാതി നല്കിയതനുസരിച്ച് ഭര്ത്താവിന്റെ വീട്ടുകാര്ക്കെതിരെയും, തിരിച്ച് വീട്ടുകാര് നല്കിയ പരാതിയില് യുവതിക്കെതിരെയും കരിപ്പൂര് പൊലീസ് കേസെടുത്തു. ഇന്നലെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.
38 വസയുകാരനായ കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി അമീനെ തേടിയാണ് ബാംഗ്ലൂരില് നിന്നും രണ്ടാം ഭാര്യയും വീട്ടുകാരും എത്തിയത്. രണ്ടാം ഭാര്യയുടെ മാതാവ്, മാതാവിന്റെ സഹോദരി എന്നിവരും യുവതിക്കൊപ്പമുണ്ടായിരുന്നു. അമീന് തന്നെ ഒന്നര വര്ഷം മുമ്പ് വിവാഹം കഴിച്ചുവെന്നും അമീനെ കൊണ്ടു പോകാനാണ് തിരഞ്ഞെത്തിയതെന്നും ഇവര് പറഞ്ഞു. ഇതോടെ അമീന്റെ വീട്ടുകാര് എതിര്ത്തു. തുടര്ന്ന് രണ്ടാം ഭാര്യയും കൂടെയുള്ളവരും വീട്ടിനകത്തേക്ക് കടന്നു.
ഈ സമയം വീട്ടുകാര് അമീനെ മുറിയില് ഒളിപ്പിച്ചിരുത്തുകയും അമീന്റെ ജേഷ്ഠ സഹോദരന്, ഭാര്യ, മാതാവ് എന്നിവര് വീട്ടിലെത്തിയവരെ പ്രതിരോധിക്കുകയും ചെയ്തു. ഇത് അടിപിടിയില് കലാശിക്കുകയായിരുന്നു. യുവതിയെ മര്ദിച്ചുവെന്ന പരാതിയെ തുടര്ന്ന് ഈ മൂന്ന് പേര്ക്കെതിരെയും കണ്ടാലറിയുന്ന അമീന്റെ ബന്ധുവായ മറ്റൊരാള്ക്കെതിരെയും കേസെടുത്തു. ബാംഗ്ലൂരില് നിന്നെത്തിയവര് മര്ദിച്ചതായും വീട്ടില് അതിക്രമിച്ചു കയറിയതായും കാണിച്ച് അമീന്റെ ഭാര്യയും മാതാവും പൊലീസില് പരാതി നല്കി. ഇരു പരാതികളിലും കേസെടുത്തതായി കരിപ്പൂര് എസ്.ഐ ഹരികൃഷ്ണന് പറഞ്ഞു.
പ്രവാസിയായ അമീന് കഴിഞ്ഞാഴ്ചയാണ് ഗള്ഫില് നിന്നെത്തിയത്. അടുത്ത ദിവസം തന്നെ ബാംഗ്ലൂരില് രണ്ടാം ഭാര്യയെ കാണാന് പോയിരുന്നു. ഇവിടെ വെച്ച് ഭര്ത്താവ് ഒഴിഞ്ഞുമാറികൊണ്ടുള്ള സംസാരം നടത്തിയിരുന്നു. ഇതിനെ തുടര്ന്ന് ഇരുവരും വഴക്കിലേര്പ്പെടുകയും ചെയ്തു. തന്നെ ഉപേക്ഷിക്കാനുള്ള ഭര്ത്താവിന്റെ ശ്രമം തിരിച്ചറിഞ്ഞതോടെയാണ് യുവതി ബാംഗ്ലൂരില് നിന്നും കൊണ്ടോട്ടി കൊട്ടപ്പുറത്തെത്തിയത്. വര്ഷങ്ങള്ക്ക് മുമ്പ് അമീന് ഒരു വിവാഹം കഴിച്ചതായും അതില് നാല് കുട്ടികളുണ്ട് എന്നതും യുവതി ഇവിടെയെത്തിയപ്പോഴാണ് അറിയുന്നത്.
യുവതി ഭര്ത്താവിന്റെ രണ്ടാം ഭാര്യയല്ലെന്നാണ് ആദ്യഭാര്യയും വീട്ടുകാരും വിശ്വസിക്കുന്നത്. അതേസമയം അമീനുമായി വിവാഹിതയായതിന്റെ രേഖകള് ഇവര് പൊലീസില് കാണിച്ചിട്ടുണ്ട്. തന്റെ ഭര്ത്താവിനെ വേണമെന്നും തനിക്ക് നീതി ലഭിക്കണമെന്നുമാണ് രണ്ടാം ഭാര്യയായ ബ്ലാംഗ്ലൂര് സ്വദേശിനിയായ യുവതിയുടെ ആവശ്യം. അമീനെതിരെ നിലവില് കേസില്ല. യുവതിക്കെതിരെയുണ്ടായ മര്ദനത്തില് മാത്രമാണ് കേസെടുത്തിട്ടുള്ളത്. യുവതിയും കൂടെയുള്ളവരും കൊണ്ടോട്ടി സാമൂഹ്യാരോഗ്യ കേന്ദ്രത്തില് ചികിത്സയില് കഴിയുകയാണിപ്പോള്
RECENT NEWS
സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്
ന്യൂഡൽഹി: സംഭല് മസ്ജിദ് സര്വെയില് മുസ്ലിം ലീഗ് സുപ്രിം കോടതിയിലേക്ക്. മുതിര്ന്ന അഭിഭാഷകന് കപില് സിബലുമായി മുസ്ലിം ലീഗ് എംപിമാര് ചര്ച്ച നടത്തി. പാര്ലമെന്റ് പാസാക്കിയ നിയമത്തെ ഒരുകൂട്ടര് പിച്ചിച്ചീന്തുകയാണെന്ന് മുസ്ലിം ലീഗ് ദേശീയ [...]