ചരിത്രരേഖകള്‍ സ്പീക്കര്‍ ഷാര്‍ജ ഭരണാധികാരിക്ക്് കൈമാറി

ചരിത്രരേഖകള്‍ സ്പീക്കര്‍  ഷാര്‍ജ ഭരണാധികാരിക്ക്്  കൈമാറി

പൊന്നാനിയുമായി ബന്ധപ്പെട്ട ചരിത്ര രേഖകള്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഷാര്‍ജ ഭരണാധികാരി ഷെയ്ഖ് ഡോ.സുല്‍ത്താന്‍ബിന്‍ മുഹമ്മദ് കാസിമിന് കൈമാറി. പൊന്നാനി വലിയ ജുമാഅത്ത് പള്ളി, തൃക്കാവ് ക്ഷേത്രം, ഹാര്‍ബര്‍ തുടങ്ങി ചരിത്രപ്രധാനമായ കാര്യങ്ങളുള്‍പ്പെടുന്ന വിവിധ ഗ്രന്ഥങ്ങളാണ് കൈമാറിയത്. കേരള സംസ്‌കാരത്തിന് അറബ് മുസ്ലിം ലോകം നല്‍കിയ സംഭാവനകളുടെ ചരിത്രരേഖകള്‍ സമ്മാനിച്ചു.

പതിനെട്ടാം നൂറ്റാണ്ടിലെ കാര്‍ട്ടോഗ്രാഫ്, 1911 ല്‍ അച്ചടിച്ച ഡച്ച് ഗസറ്റ്, ഷെയ്ഖ് സൈനുദ്ധീന്‍ മഖ്ദൂമുമായി ബന്ധപ്പെട്ട അറബ് മലയാളം അസ്തലിഖിതം, 1933 ലെ തലശ്ശേരി മുസ്ലിം ക്ലബ്ബ് രൂപീകരണരേഖകള്‍, കല്ലച്ചില്‍ അച്ചടിച്ച ഖുര്‍ആന്‍, ഷെയ്ഖ് സൈനുദ്ധീന്‍ മഖ്ദൂം അറബി ഭാഷയില്‍ രചിച്ച തുഹ്ഫത്തുല്‍ മുജാഹിദ്ദീന്‍, ഫത്ത്ഹുല്‍ മുഈന്‍ എന്നീ കൃതികളും ഹുസൈന്‍ നൈനാര്‍ രചിച്ച അറബ് ജ്യോഗ്രഫ് ആന്റ് ദി നോളജ് ഓഫ് സൗത്ത് ഇന്ത്യ എന്നിവയാണ് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ സ്പീക്കര്‍ സമ്മാനിച്ചത്. സ്പീക്കര്‍ നല്‍കിയ കൃതികള്‍ തനിക്ക് ചരിത്രവിജ്ഞാനത്തിന് ഏറെ സഹായകരമാകുമെന്ന് ഷാര്‍ജ ഭരണാധികാരി പറഞ്ഞു.

Sharing is caring!