മലപ്പുറത്തെ വാട്ടര്‍ അതോരിറ്റി ഓഫീസുകളില്‍ വ്യാപക ക്രമക്കേട്

മലപ്പുറത്തെ വാട്ടര്‍ അതോരിറ്റി ഓഫീസുകളില്‍ വ്യാപക ക്രമക്കേട്

മലപ്പുറം: വാട്ടര്‍ അതോരിറ്റി ഓഫീസുകളുടെ ഭരണത്തില്‍ വ്യാപക ക്രമക്കേടുണ്ടെന്ന് കാണിച്ച് വിജിലന്‍സിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ മലപ്പുറം, പെരിന്തല്‍മണ്ണ, മഞ്ചേരി സെക്ഷന്‍ ഓഫീസുകളില്‍ പരിശോധന നടത്തി. സംസ്ഥാന വ്യാപകമായി മുഴുവന്‍ വാട്ടര്‍ അതോരിറ്റിയുടെ ഓഫീസുകളിലും നടക്കുന്ന പരിശോധനയുടെ ഭാഗമയാണ് കഴിഞ്ഞി ദിവസം ജില്ലയിലും പരിശോധന നടത്തിയത്.

പരിശോധനയില്‍ നിരവധി അപേക്ഷകള്‍ അകാരണമായി കെട്ടിക്കിടക്കുന്നതായി വിജിലന്‍സ് കണ്ടെത്തി. ഹാജര്‍ പട്ടിക, കാഷ്വല്‍ ലീവ്്, അപേക്ഷ സ്വീകരിച്ച രജിസറ്റര്‍ തുടങ്ങിയവ ശരിയായ രീതിയില്‍ സൂക്ഷിച്ചിട്ടില്ല. അപേക്ഷ സ്വീകരിച്ചതിന്റെ കണക്ക്, ഓരോ ദിവസവും രേഖപ്പെടുത്തേണ്ട ഉദ്യോഗസ്ഥരുടെ കൈവശമുള്ള പണത്തിന്റെ കണക്ക്, ഉദ്യോഗസ്ഥര്‍ ഓഫീസ് സമയത്ത് പുറത്തു പോകുന്നത് രേഖപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങള്‍ക്കുള്ള പട്ടിക ഒരു വര്‍ഷമായിട്ട് പുതുക്കിയിട്ടില്ലെന്നും വിജിലന്‍സ് കണ്ടെത്തി.

സംഭവത്തെ തുടര്‍ന്ന് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ വാട്ടര്‍ അതോറിറ്റി ജീവനക്കാരോട് വ്യക്തമായ വിശദീകരണം തേടി. അതേസമയം മതിയായ ജീവനക്കാരുടെ അഭാവമാണ് പ്രശ്‌നത്തിനു കാരണമെന്ന് വാട്ടര്‍ അതോറിറ്റി ഓഫീസുകളിലെ സബ് എന്‍ജിനിയര്‍മാരുടെ വിശദീകരണം നല്‍കി. അതേ സമയം വിജിലന്‍സ് കണ്ടെത്തിയ ക്രമക്കേടുകള്‍ ഉദ്യോഗസ്ഥരുടെ അഭാവം മൂലമാണ് സംഭവിക്കുന്നതെന്ന് വാട്ടര്‍ അതോരിറ്റി ജീവനക്കാര്‍ക്ക് മതിയായ കാരണമല്ല.

Sharing is caring!