തീരദേശ ആക്രമണത്തില്‍ ഹൈദരലി തങ്ങള്‍ ഇടപെടണം: എം.സ്വരാജ്

താനൂര്‍: തീരദേശത്തെ ഏകപക്ഷിയമായ ആക്രമണം മുസ്ലിംലീഗ് അവസാനിപ്പിക്കണമെന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ഈ വിഷയത്തില്‍ ഇടപെടണമെന്നും അണികളെ അടക്കി നിര്‍ത്താന്‍ ആവശ്യപ്പെടണമെന്നും ഡി.വൈ.ഫൈ സംസ്ഥാന സെക്രട്ടറി എം.സ്വരാജ് എം.എല്‍.എ.
തീരദേശത്തെ രാഷ്ര്ടീയ അക്രമണത്തിന് ഇരയായ പ്രദേശങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാധാന യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ ആക്രമത്തിന് നേതൃത്വം നല്‍കിയത് ഏറെ പ്രതിഷേധാര്‍ഹമാണ്. തുടര്‍ച്ചയായുള്ള അക്രമത്തിന് നേതൃത്വം നല്‍കുന്നവരെ അറസ്റ്റ് ചെയ്യണമെന്നും സംഘര്‍ഷങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പോലീസ് നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എം.എല്‍.എയും സംഘവും തീരദേശത്തെ ആക്രമണം നടത്തിയ വീടുകളും സന്ദര്‍ശിച്ചു. ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു സന്ദര്‍ശനം. വീട്ടുകാര്‍ സങ്കടത്തോടെ കാര്യങ്ങള്‍ വിശദീകരിച്ചു.നഗരസഭ കൗണ്‍സിലര്‍ സി.പി.സലാമിന്റെ നേതൃത്വത്തില്‍ ഇരുന്നൂറിലേറെ വരുന്ന മുസ്ലിംലീഗ് ക്രിമിനല്‍ സംഘമാണ് ഞായറാഴ്ച രാത്രിയില്‍ അഞ്ചുടിയില്‍ അക്രമം നടത്തിയതെന്ന് സി.പി.എം പ്രവര്‍ത്തകര്‍ കുറ്റപ്പെടുത്തി.
സംഭവത്തില്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്ക് പരുക്കേല്‍ക്കുകയും അഞ്ചോളം വീടുകള്‍ തകര്‍ക്കുകയും ചെയ്തിരുന്നു. ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ് അഡ്വ.എം.ബി.ഫൈസല്‍, സെക്രട്ടറി അബ്ദുല്ല നവാസ്, ബ്ലോക്ക് സെക്രട്ടറി പി.രാജേഷ്, പ്രസിഡന്റ് ഫൈസല്‍ നിറമരുതൂര്‍, ട്രഷറര്‍ കെ.പി.എ.ഖാദര്‍, ഷറഫു തീരദേശം എന്നിവരും എം.സ്വരാജ എം.എം.എയ്ക്കൊപ്പം സന്ദര്‍ശനവേളയിലുണ്ടായിരുന്നു. അക്രമത്തിനിരയായ ഡി.വൈ.എഫ്.ഐ യൂണിറ്റ് സെക്രട്ടറി അസ്ഹറുദീന്ന്റെ വീട്ടിലും നേതാക്കള്‍ സന്ദര്‍ശനം നടത്തി.
RECENT NEWS

യൂത്ത് കോൺഗ്രസ് മാർച്ചിൽ സംഘർഷം, സന്ദീപ് വാര്യരെ അറസ്റ്റ് ചെയ്തു
മലപ്പുറം: കേരളത്തിലെ ആരോഗ്യ വകുപ്പ് അനാരോഗ്യവകുപ്പ് ആയി മാറിയിട്ടുണ്ടെന്നും, വിദേശത്തു മയോ ക്ലിനിക്കിലേക്ക് മുഖ്യമന്ത്രി ചികിത്സ തേടിപ്പോകും മുമ്പ് ഇവിടത്തെ സാധാരണക്കാർക്ക് പാരസെറ്റമോൾ എങ്കിലും ഉണ്ടോയെന്ന് ഉറപ്പു വരുത്തണമായിരുന്നന്നും,കേരളത്തിലെ [...]