സഹോദരങ്ങളുടെ കുത്തേറ്റ് മധ്യവയസ്കന് മരിച്ചു

അരീക്കോട്: സ്വത്ത് സംബന്ധമായ കുടുംബ വഴക്കിനെ തുടര്‍ന്ന് സഹോദരങ്ങളുടെ കുത്തേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്കന് മരിച്ചു. കാവനൂര്‍ ഇരിവേറ്റി കൈനിക്കര മുഹമ്മദ് (55) ആണ് മരണപ്പെട്ടത്.
ഞായറാഴ്ച വൈകിട്ട് മുഹമ്മദിന്റെ തറവാട് സ്ഥിതി ചെയ്യുന്ന പുളിയക്കോട് ചിറപ്പാലത്ത് വെച്ചാണ് മുഹമ്മദ്് ഇളയ സഹോദരങ്ങളായ കബീര്‍, ബഷീര്‍ എന്നിവരുടെ ആക്രമണത്തിനിരയായത്. സഹോദരങ്ങള്‍ തമ്മില്‍ സ്വത്ത് തര്‍ക്കം നിലനില്‍ക്കുന്നതിനിടെ ഞായറാഴ്ച മാതാവ് പാത്തുമ്മയെ കബീര്‍ മര്‍ദ്ദിച്ചുവെന്ന വിവരമറിഞ്ഞതിനെ തുടര്‍ന്ന് സംഭവം ചോദിക്കാനായി മുഹമ്മദ് വീട്ടിലെത്തുകയും വാക്കുതര്‍ക്കം നടക്കുകയുമായിരുന്നു. \
തുടര്‍ന്ന് ബഷീര്‍ മുഹമ്മദിനെ തടഞ്ഞ് വെക്കുകയും കബീര്‍ കത്തികൊണ്ട് കുത്തുകയുമായിരുന്നുവെന്നാണ് പറയപ്പെടുന്നത്. മാതാവ് പാത്തുമ്മയുടെ മൊഴി പ്രകാരമാണ് അരീക്കോട് പോലീസ് കേസെടുത്തിരിക്കുന്നത്.
പ്രതികള്‍ പിടിയിലായതായി സൂചനയുണ്ട്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മുഹമ്മദിന്റെ സ്ഥിതി വഷളായതിനെത്തുടര്‍ന്ന് കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റിയിരുന്നു.
ഇവിടെ വെച്ച് ഇന്നലെ രാവിലെയോടെ മരണപ്പെടുകയായിരുന്നു. തുടര്‍ന്ന് പോസ്റ്റ്മോര്‍ട്ട നടപടിക്രമങ്ങള്‍ പൂര്‍ത്തീകരിച്ച് മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. വൈകിട്ടോടെ ഇരിവേറ്റി ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.
RECENT NEWS

എളമരം കടവ് പാലം നാടിന് സമർപ്പിച്ചു
എളമരം കടവ് പാലം ഉദ്ഘാടന വിവാദം അനാവശ്യം: സംസ്ഥാനത്ത് നടക്കുന്നത് ഏവരെയും സംയോജിപ്പിച്ചുള്ള വികസനം - മന്ത്രി പി. എ മുഹമ്മദ് റിയാസ്