കുടുംബ യോഗങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് ബി ജെ പി സ്ഥാനാര്‍ഥി

വേങ്ങര: എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന് മാസ്റ്ററുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായി വേങ്ങര നിയോജകമണ്ഡലത്തില്‍ 300 കുടുംബയോഗങ്ങള്‍ സംഘടിപ്പിക്കാന്‍ വേങ്ങരയില്‍ ചേര്‍ന്ന തെരഞ്ഞെടുപ്പ് മാനേജ്മെന്റ് കമ്മറ്റി യോഗം തീരുമാനിച്ചു. മണ്ഡലത്തിലെ ഓരോ വോട്ടറെയും നേരിട്ട് കണ്ട് വോട്ടഭ്യര്‍ത്ഥിക്കുക എന്ന ലക്ഷ്യത്തോടെയാണ് ബി.ജെ.പി. പ്രവര്‍ത്തനം. അതുകൊണ്ടുതന്നെ എന്‍.ഡി.എ. സ്ഥാനാര്‍ത്ഥി കെ.ജനചന്ദ്രന് മാസ്റ്റര്‍ കുടുംബയോഗങ്ങളില്‍ പങ്കെടുക്കുവാനാണ് കൂടുതല്‍ സമയം കണ്ടെത്തുന്നത്.
ഇതിനോടകം 50 കുടുംബയോഗങ്ങള്‍ പൂര്‍ത്തിയാക്കിക്കഴിഞ്ഞു. വരും ദിവസങ്ങളില്‍ നടക്കുന്ന വിവിധ കുടുംബയോഗങ്ങളില്‍ ബി.ജെ.പി. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ശോഭ സുരേന്ദ്രന്, എ.എന്‍.രാധാകൃഷ്ണന്, എം.ടി.രമേശ്, ബി.ജെ.പി. ദേശീയ നിര്‍വ്വാഹക സമിതി അംഗങ്ങളായ അഡ്വ. പി.എസ്.ശ്രീധരന് പിള്ള, പി.കെ.കൃഷ്ണദാസ് തുടങ്ങിയവര്‍ പങ്കെടുക്കും.
തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വണ്‍ മില്യണ്‍ ഗോള്‍ പദ്ധതിയില്‍ പങ്കെടുക്കുവാനും, വോട്ടര്‍മാര്‍ക്കൊപ്പം ഗോലി കളിക്കാനും അദ്ദേഹം സമയം കണ്ടെത്തി.
RECENT NEWS

കരിപ്പൂരിൽ ശരീരത്തിലൊളിപ്പിച്ച് 1.40 കോടി രൂപയുടെ സ്വർണ കടത്ത്, പ്രതിഫലമായി ഉംറ തീർഥാടനത്തിന്റെ ചെലവും
കരിപ്പൂർ: കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള സ്വർണ കടത്തിന് കുറവില്ല. മലദ്വാരത്തിലും, കാർഡ് ബോർഡ് പെട്ടികൾക്കുള്ളിലുമായി കടത്താൻ ശ്രമിച്ച 2.25 കിലോഗ്രാമോളം സ്വർണമാണ് മൂന്ന് വ്യത്യസ്ത യാത്രക്കാരിൽ നിന്നുമായി കോഴിക്കോട് എയർ കസ്റ്റംസ് [...]