എ പി വിഭാഗം വോട്ടുകള്‍ പി പി ബഷീറിന്; മലപ്പുറം ലൈഫ് വാര്‍ത്ത ശരിവെച്ച് പ്രമുഖ മാധ്യമങ്ങളും

എ പി വിഭാഗം വോട്ടുകള്‍ പി പി ബഷീറിന്; മലപ്പുറം ലൈഫ് വാര്‍ത്ത ശരിവെച്ച് പ്രമുഖ മാധ്യമങ്ങളും

വേങ്ങര: ഉപതിരഞ്ഞെടുപ്പില്‍ ഇടതു മുന്നണിക്ക് അനുകൂലമായ നിലപാടെടുക്കാന്‍ എ പി കാന്തപുരം വിഭാഗത്തില്‍ ധാരണ. എന്നാല്‍ ഇതു സംബന്ധിച്ച് പരസ്യ പ്രസ്താവനയ്ക്ക് സംഘടന മുതിരില്ല. വേങ്ങരയില്‍ കാന്തപുരം വിഭാഗം ഇടതു മുന്നണിക്ക് വോട്ട് നല്‍കുമെന്ന് രണ്ടു ദിവസം മുമ്പ് മലപ്പുറം ലൈഫ് ഇത് സംബന്ധിച്ച വാര്‍ത്ത നല്‍കിയതിനെതിരെ വന്‍തോതില്‍ എ പി വിഭാഗം അണികളില്‍ നിന്ന് പ്രതിഷേധമുയര്‍ന്നിരുന്നു.

വേങ്ങരയില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി പി പി ബഷീറിന് വോട്ട് ചെയ്യണമെന്ന് നേതൃത്വം കീഴ്ഘടകങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയെന്ന് പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. വഖഫ് പ്രശ്‌നത്തില്‍ മുസ്ലിം ലീഗ് കാന്തപുരം സുന്നികളോട് വിവേചനം കാണിച്ചുവെന്ന വിലിയിരുത്തലാണ് ഇത്തരമൊരു തീരുമാനത്തിലെത്തിച്ചത്. കൂടാതെ സംഘടന നേതാക്കള്‍ക്ക് പി പി ബഷീറുമായുള്ള അടുപ്പവും ഇതിന് കാരണമായി.

വേങ്ങര മണ്ഡലത്തിലെ ഒതുക്കുങ്ങല്‍, വേങ്ങര, ഊരകം പഞ്ചായത്തുകളിലാണ് എ പി വിഭാഗത്തിന് സ്വാധീനമുള്ളത്. 40,000ത്തോളം വോട്ടുകള്‍ മണ്ഡലത്തിലുണ്ടെന്നാണ് സംഘടനയുടെ അവകാശവാദം.

Sharing is caring!