വേങ്ങരയിലെ അന്തിമ വോട്ടര്‍ പട്ടികയില്‍ 1,70,009 വോട്ടര്‍മാര്‍

മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കുന്നതിന് ഒരു ദിവസം കൂടി ബാക്കിയിരിക്കെ രണ്ട് പേര് കൂടി പത്രിക പിന്‍വലിച്ചു. സ്വതന്ത്ര സ്ഥാര്ഥികളായിരുന്ന അബ്ദുല്‍ മജീദ്, ഇബ്രാഹീം എം.വി എന്നിവരാണ് പത്രിക പിന്‍വലിച്ചത്. ബഷീര്‍ പി.പി (സി.പി.ഐ.എം), കെ.എന്‍.എ ഖാദര്‍ (ഐ.യു.എം.എല്‍), ജനചന്ദ്രന് (ബി.ജെ.പി), നസീര്‍ (എസ്.ഡി.പി.ഐ), ശ്രീനിവാസ് (സ്വത), ഹംസ. കെ (സ്വത) എന്നിവരാണ് സ്ഥാനാര്‍ത്ഥികളായി ബാക്കിയുള്ളത്. ഇന്ന് പത്രിക പിന്‍വലിക്കുന്ന സമയം പൂര്‍ത്തിയാല്‍ വൈകിട്ട് നാലിന് റിട്ടേണിംഗ് ഓഫിസര്‍ സ്വതന്ത്രര്‍ക്ക് ചിഹ് നഹ്നം അനുവദിക്കും.
വേങ്ങര മണ്ഡലത്തില്‍ സെപ്തംബര്‍ 22ന് പ്രസിദ്ധീകരിച്ച അന്തിമ വോട്ടര്‍ പട്ടികയില്‍ 1,70,009 വോട്ടര്‍മാരാണുള്ളത്. ഇതില്‍ 87,750 പുരുഷവോട്ടര്‍മാരും 82,259 സ്ത്രീ വോട്ടര്‍മാരുമാണുള്ളത്. ഇതില്‍ മൂന്ന് സര്‍വ്വീസ് വോട്ടുകളും ഉള്‍പ്പെടും. ഇതിന് പുറമെ വിവിധ രാജ്യങ്ങളിലായി താമസിക്കുന്ന 178 പ്രവാസി വോട്ടുകളും വേങ്ങരയിലുണ്ട്. ഇതില്‍ 169 പുരുഷന്മാരും ഒമ്പത് വനിതകളുമാണ്. 2017 ജനുവരിയില്‍ പ്രസിദ്ധീകരിച്ച വോട്ടര്‍ പട്ടികയിലെ കണക്കനുസരിച്ച്മണ്ഡലത്തില്‍ 1,68,475 വോട്ടര്‍മാരാണുണ്ടായിരുന്നത്. ഇതില്‍ 86,934 പുരുഷന്മാരും 81,541 സ്ത്രീകളുമായിരുന്നു.
148 പോളിങ് ബൂത്തുകളാണ് മണ്ഡലത്തില്‍ ഉണ്ടാവുക. ഇതില്‍ 28 കേന്ദ്രങ്ങളില്‍ രണ്ട് പോളിങ് സേ്റ്റഷനുകളും മൂന്ന് കേന്ദ്രങ്ങളില്‍ 12 പോളിങ് സേ്റ്റഷനുകളും നാല് കേന്ദ്രങ്ങളില്‍ രണ്ട് പോളിങ് സേ്റ്റഷനുകളും പ്രവര്‍ത്തിക്കും. ഇതില്‍ 99 ബുത്തുകള്‍ക്കും റാബ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ബാക്കിയുള്ളവയുടെ പ്രവര്‍ത്തി നടന്നുകൊണ്ടിരിക്കുന്നു. മണ്ഡലത്തില്‍ 14 രാഷ്ട്രീയ പ്രശ്ന ബാധിത ബൂത്തുകളുള്ളതായി കണക്കാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പിനായി 236 വി.വി പാറ്റ് മെഷീനുകളും 400 വീതം കണ്ട്രോള്, പോളിങ് യൂണിറ്റുകളും സജ്ജീകരിച്ചുകഴിഞ്ഞു. തെരഞ്ഞെടുപ്പ് ജോലിക്കായി ആകെ 990 പോളിങ് ഉദ്യോഗസ്ഥര്‍ക്ക് നിയമന ഉത്തരവ് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ നിരീക്ഷണത്തിനായി മൂന്ന് വീതം ഫ്ളയിങ്, സ്റ്റാറ്റിക്സ് സര്‍വ്വലന്‍സ്, വീഡിയോ സ്ക്വാഡുകളെ തയ്യാറാക്കിയിട്ടുണ്ട്. ഇവ മണ്ഡലത്തില്‍ പ്രവര്‍ത്തിച്ചുവരുന്നു.അഞ്ച് മാത്യക പോളിങ് സേ്റ്റഷനുകളും അഞ്ച് വനിതാ പോളിങ് സേ്റ്റഷനുകളും മണ്ഡലത്തില്‍ പ്രവര്‍ത്തിക്കും.
RECENT NEWS

മലപ്പുറം സ്വദേശിയായ പ്രശസ്ത വ്ലോഗർ ജുനൈദ് വാഹനാപകടത്തിൽ മരിച്ചു
മഞ്ചേരി: പ്രശസ്ത വ്ലോഗർ ജുനൈദ് (32) വാഹനാപകടത്തിൽ മരണപ്പെട്ടു. മഞ്ചേരി മരത്താണിയിൽ വെച്ച് അദ്ദേഹം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്ത് ഗുരുതരമായി [...]