മമ്പുറത്ത് ഒരുലക്ഷം പേര്‍ക്ക് അന്നദാനം
മമ്പുറം ആണ്ടുനേര്‍ച്ചയുടെ പ്രധാന ചടങ്ങുകളിലൊന്നായ അന്നദാനം മറ്റെന്നാള്‍ രാവിലെ 8.30 മുതല്‍ മഖാമില്‍ നടക്കും. ഒരു ലക്ഷത്തിലേറെ നെയ്ച്ചോര്‍ പാക്കറ്റുകളാണ് ഇത്തവണ അന്നാദനത്തിനായി തയ്യാറാക്കുന്നത്.
പാചകത്തിനായി ദാറുല്‍ഹുദാ ഇസ്ലാമിക് യൂനിവേഴ്സിറ്റി കാമ്പസില്‍ വിശാലമായ ഊട്ടുപുര ഒരുക്കിയിട്ടുണ്ട്. അമ്പതിലേറെ തൊഴിലാളികളുടെ നേതൃത്വത്തില്‍ ഇന്ന് രാത്രി മുതല്‍ പാചകം തുടങ്ങും. പ്രത്യേക കണ്ടെയ്നര്‍ പാക്കറ്റുകളാക്കി വാഹനങ്ങളില്‍ മമ്പുറത്തെത്തിച്ചാണ് നേര്‍ച്ചയുടെ പുണ്യ ചോറ് വിതരണം ചെയ്യും.
179മത് മമ്പുറം ആണ്ടുനേര്‍ച്ചയുടെ ഭാഗമായി നാളെ മഖാമില്‍ പ്രാര്‍ത്ഥനാസദസ്സും അനുസ്മരണവും നടക്കും. സമസ്ത. ജനറല്‍ സെക്രട്ടറി കെ.ആലിക്കുട്ടി മുസ്ലിയാര് ഉദ്ഘാടനം ചെയ്യും. ദാറുല്‍ഹുദാ വി.സി ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി അധ്യക്ഷനാകും. ചടങ്ങില്‍ മമ്പുറം സയ്യിദലവി മൗലദ്ദവീല ഹിഫല്‍ല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്നു ഹിഫല്‍ പഠനം പൂര്‍ത്തിയാക്കിയ 37 വിദ്യാര്‍ത്ഥികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണവും നടക്കും. അത്തിപ്പറ്റ മൊയ്തീന് കുട്ടി മുസ്ലിയാര് ഉദ്ബോധനം നടത്തും.
വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. വി.പി അബ്ദുല്ലക്കോയ തങ്ങള്‍ മമ്പുറം, എ. മരക്കാര്‍ മുസ് ലിയാര്‍, കാളാവ് സൈതലവി മുസ് ലിയാര്‍, ഹാജി കെ അബ്ദുല്‍ ഖാദിര്‍ മു സിലിയാര്‍, സൈതാലിക്കുട്ടി ഫൈസി കോറാട് തുടങ്ങിയവര്‍ സംബന്ധിക്കും.
നാളെ ഉച്ചക്ക് രണ്ടിന് നടക്കുന്ന ഖത്മ് ദുആയോടെ ഒരാഴ്ചക്കാലമായി നടക്കുന്ന 179മത് ആണ്ടുനേര്‍ച്ചക്ക് കൊടിയിറങ്ങും. സമാപന പ്രാര്‍ത്ഥനക്ക് സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ നേതൃത്വം നല്‍കും.
രാവിലെ 8.30 മുതല്‍ ഒരു ലക്ഷം പേര്‍ക്കുള്ള അന്നദാന വിതരണം നടക്കും. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് അബ്ദുര്‍റഹ്മാന്‍ ജിഫ്രി തങ്ങള്‍ തങ്ങള്‍ കോഴിക്കോട് അധ്യക്ഷത വഹിക്കും.
RECENT NEWS
ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു
വളാഞ്ചേരി: ബൈക്കപകടത്തിൽ പരുക്കേറ്റ് ചികിൽസയിലായിരുന്ന വിദ്യാർഥി മരിച്ചു. ബൈപ്പാസ് റോഡ് സ്വദേശിയും മമ്പുറത്ത് താമസക്കാരനുമായ വി കെ റഹീമിന്റെ (ഓട്ടോ ഡ്രൈവർ) മകൻ സൽമാൻ മമ്പുറമാണ് മരിച്ചത്. കഴിഞ്ഞ വ്യാഴാഴ്ച്ച വളാഞ്ചേരി പോലീസ് സ്റ്റേഷൻ പരിധിയിൽ [...]