ജിഫ്‌രി തങ്ങളുടെ അനുഗ്രഹം വാങ്ങി കെഎന്‍എ ഖാദര്‍

മലപ്പുറം: സമസ്ത പ്രസിഡന്റ് സയ്യിദ് ജിഫ്‌രി മുത്തുകോയ തങ്ങളുടെ അനുഗ്രഹം വാങ്ങി യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെഎന്‍എ ഖാദര്‍. കൂരിയാട് വച്ചാണ് സ്ഥാനാര്‍ഥി ജിഫ്‌രി തങ്ങളെ അപ്രതീക്ഷിതമായി കണ്ടത്. മരണ വീട് സന്ദര്‍ശിച്ചു മടങ്ങും വഴിയായിരുന്നു സംഗമം. വിജയത്തിനായി പ്രാര്‍ഥനയും പിന്തുണ വേണമെന്നും കെ.എന്‍.എ ഖാദര്‍ തങ്ങളോട് അഭ്യാര്‍ത്ഥിച്ചു. സൗഹൃദം പങ്കിട്ടു തെരഞ്ഞെടുപ്പ വിശേഷങ്ങളും പങ്കുവെച്ചു. കെ.എന്‍.എ ഖാദറിനായി വിജയത്തിനായി ജിഫ്‌രി തങ്ങള്‍ പ്രാര്‍ഥിക്കുകയും ചെയ്തു.
രാവിലെ എട്ട് മണിക്കാണ് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി തന്റെ പ്രചരണത്തിന് തുടക്കമിട്ടത്. വേങ്ങരയിലും കൂരിയാടും മരണ വീടു സന്ദര്‍ശിച്ചു. കണ്ണമംഗലം പഞ്ചായത്തിലായിരുന്നു ഇന്നലെ രാവിലെ സന്ദര്‍ശനം. യു.ഡി.എഫ് നേതാക്കള്‍ക്കൊപ്പം അച്ചനമ്പലത്തെത്തി അങ്ങാടിയിലെ വോട്ടര്‍മാരെ കണ്ട് വോട്ടഭ്യാര്‍ച്ചു. ചെങ്ങാനിയിലും തോട്ടശ്ശേരിയറയിലും വോട്ടഭ്യാര്‍ത്ഥിച്ച പ്രദേശത്തെ രോഗികളുടേയും കാരണവന്‍മാരുടേയും രാഷ്ട്രീയ പ്രമുഖരുടേയും വീടുകളിലെത്തി പിന്തുണ അഭ്യാര്‍ഥിച്ചു. ഊരകം സെന്റ് അല്‍ഫോണ്‍സ പബ്ലിക് സ്‌കൂളിലെ പരിപാടിയിലും സ്ഥാനാര്‍ഥി പങ്കെടുത്തു. സ്‌കൂളിലെത്തിയ സ്ഥാനാര്‍ഥി താമരശ്ശേരി ബിഷപ് മാര്‍ റമിജിയോസ് ഇഞ്ചനാനിയേലുമായി ചര്‍ച്ച നടത്തുകയും ചെയ്തു.
RECENT NEWS

വെട്ടിനിരത്തിലിനെതിരെ മലപ്പുറത്തെ എ ഗ്രൂപ്പിന്റെ രഹസ്യ യോഗം
മലപ്പുറം: ജില്ലയിലെ കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ ഗ്രൂപ്പ് പോരും വീണ്ടും സജീവമാകുന്നു. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റുമാരെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മതിയായ പ്രാതിനിധ്യം കിട്ടിയില്ലെന്ന് ആരോപിച്ച് എ ഗ്രൂപ്പ് ജില്ലയില്‍ യോഗം ചേര്‍ന്നത്. 300ഓളം [...]