ചുവപ്പിക്കാന്‍ ബഷീര്‍ ഒതുക്കുങ്ങലിലെത്തി

ചുവപ്പിക്കാന്‍ ബഷീര്‍ ഒതുക്കുങ്ങലിലെത്തി

എല്‍.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ.പി.പി ബഷീറിന്റെ തെരഞ്ഞെടുപ്പ് പ്രാചരാണം
ഇന്ന്‌ ഒതുക്കുങ്ങല്‍ പഞ്ചായത്തില്‍ നിന്നാരംഭിച്ചു. അങ്കണവാടിയിലെ കുഞ്ഞുങ്ങളോട് കുശലം പറഞ്ഞും മാധ്യമ പ്രവര്‍ത്തകരോട് നിലപാട് വിശദീകരിച്ചും വോട്ടര്‍മാരോട് വോട്ടഭ്യര്‍ഥിച്ചും തുടര്‍ന്ന യാത്ര കോട്ടപ്പറമ്പ്, അരീക്കുളം, കനറാബാങ്ക്, റഹ്മത്ത് നഗര്‍, പുഴച്ചാല്‍, പൊട്ടിപ്പാറ, തെക്കേക്കുളമ്പ്, മുല്ലപ്പറമ്പ്, കുരിക്കള്‍ ബസാര്‍, എന്നിവിടങ്ങളിലെ സ്വീകരണങ്ങള്‍ക്ക് ശേഷം രാത്രിയോടെ വീണാലുക്കലില്‍ സമാപിച്ചു. വിവിധ കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്ക് പുറമെ എല്‍.ഡി.എഫ് നേതാക്കളായ
ജെയിംസ് മാത്യു എം.എല്‍.എ, കെ.പി ശങ്കരന്‍, കൂട്ടായി ബഷീര്‍, മോഹനകൃഷ്ണന്‍ പുളിക്കല്‍, എം.ടി ഷാജഹാന്‍, വി.പി മുഹമ്മദ് ഹനീഫ, യൂസഫ് തളിയില്‍, സമദ്, മുജീബ് അഹ്‌സന്‍, കെ.മജ്‌നു പ്രസംഗിച്ചു.

Sharing is caring!