പൊന്നാനി എം.ഇ.എസ് 11എസ്.എഫ്.ഐ പ്രവര്‍ത്തകരെ പുറത്താക്കും
പൊന്നാനി എം.ഇ.എസ് കോളജിലെ അക്രമവുമായി ബന്ധപ്പെട്ട് 11 എസ്.എഫ്.ഐ പ്രവര്‍ത്തകരെ അച്ചടക്ക രാഹിത്യത്തിന് പുറത്താക്കാന്‍ തന്നെ അധികൃതര്‍ തീരുമാനിച്ചു. വിഷയത്തില്‍ വിദ്യാഭ്യാസ മന്ത്രി ഇടപെട്ടതോടെ കഴിഞ്ഞ 18 ന് തിരൂര്‍ ആര്‍.ഡി.ഒ സര്‍വകക്ഷി യോഗം വിളിച്ചിരുന്നു. യോഗത്തില്‍ കനത്ത അച്ചടക്ക രാഹിത്യം കാണിച്ച 11 കുട്ടികളുടെ കാര്യത്തില്‍ 25 നകം തീരുമാനം കൈകാള്ളാനാണ് നിര്‍ദ്ധേശമുണ്ടായത്. ഇതു പ്രകാരം ചട്ടങ്ങള്‍ പാലിച്ച് 11 എസ്.എഫ്.ഐ പ്രവര്‍ത്തകരെ പുറത്താക്കാന്‍ കോളജ് അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. പുറത്താക്കപ്പെടുന്ന വിദ്യാര്‍ഥികളുടെ ഹിയറിംഗ് നേരത്തേ പൂര്‍ത്തിയാക്കിയിരുന്നു. കുട്ടികളെ പുറത്താക്കിയതിന്റെ രേഖകള്‍ കോളജ് അധികൃതര്‍ ഇന്നലെ ആര്‍.ഡി.ഒയ്ക്ക് മുന്നില്‍ സമര്‍പ്പിച്ചു. കുട്ടികള്‍ക്ക് ഒരു അവസരം കൂടി നല്‍കണമെന്ന് ആര്‍.ഡി.ഒ നിര്‍ദ്ധേശം വെച്ചെങ്കിലും കോളജ് അധികൃതര്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.
RECENT NEWS
നിപ: 175 പേര് സമ്പര്‍ക്ക പട്ടികയില്‍ – മന്ത്രി വീണാ ജോര്‍ജ്
0483 2732010, 0483 2732060 എന്നീ നമ്പറുകളില്‍ വിളിച്ചാല്‍ നിപ കണ്ട്രോള് സെല്ലുമായി ബന്ധപ്പെടാം.